കോണ്‍ക്രീറ്റ് മിക്‌സിംഗ് മെഷീന്‍ നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്തതായി പരാതി

തളിപ്പറമ്പ്: കോണ്‍ക്രീറ്റ് മിക്‌സിംഗ് മെഷീന്‍ തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് ഒരുലക്ഷം രൂപ കൈപറ്റിയ ശേഷം വഞ്ചിച്ചെന്ന പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം പോലിസ് കേസെടുത്തു. മെഷീന്‍ നല്‍കാതെയും കൊടുത്ത പണം തിരിച്ചുനല്‍കാതെയും വിശ്വാസ വഞ്ചന കാണിച്ചുവെന്ന തളിപ്പറമ്പ് പനങ്ങാട്ടൂര്‍ സ്വദേശി വണ്ണാരത്ത് വിജു (39) വിന്റെ പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ പോലിസ് കേസെടുത്തു. എനര്‍ജി എക്യുപ്‌മെന്‍സ് കമ്പനിയുടെ മാനേജരാണെന്ന് പരിചയപ്പെടുത്തിയ തൃശൂര്‍ സ്വദേശി അരുണ്‍ നായര്‍, തൃശൂരിലെ ഉഷ, ശ്രീകണ്ഠാപുരം മലപ്പട്ടം സ്വദേശി ജയേഷ് കുമാര്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: