വോട്ടിംഗ് മെഷിന്‍ ക്രമക്കേട്; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: വോട്ടിംഗ് മെഷിന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വോട്ടിംഗ് മെഷിന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട രേഖകള്‍ തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷനു നല്‍കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഡല്‍ഹിയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിനുശേഷമായിരുന്നു രാഹുലിന്‍റെ പ്രതികരണം. രാജ്യത്തെ നിരവധി ആളുകള്‍ക്ക് വോട്ടിംഗ് മെഷിനെ സംബന്ധിച്ച്‌ സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

അതുകൊണ്ട് നാം ബദല്‍മാര്‍ഗം രൂപീകരിക്കണം. ഇത് തെരഞ്ഞെടുപ്പ് സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസം വര്‍ധിക്കുന്നതിന് ഇടയാക്കുമെന്നും രാഹുല്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിക്കു പുറമേ എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുള്ള, എസ്പി നേതാവ് രാം ഗോപാല്‍ യാദവ്, ബിഎസ്പി നേതാവ് ചന്ദ്ര മിശ്ര, ഡിഎംകെ നേതാവ് കനിമൊഴി, സിപിഐ നേതാവ് ഡി. രാജ, സിപിഎം നേതാവ് ടി.കെ. രങ്കരാജന്‍, എഎപി നേതാവ് സന്‍ജയ് സിംഗ് തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: