പിലാത്തറ-പാപ്പിനിശ്ശേരി റോഡിൽ വാഹനാപകടം വീട്ടമ്മ മരിച്ചു മകന് ഗുരുതരം

കണ്ണൂർ :പിലാത്തറ പാപ്പിനിശ്ശേരി കെഎസ്ടിപി റോഡിൽ വാഹനാപകടം, കെ കണ്ണപുരം യോഗശാലക്ക്‌ സമീപം ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് പുതിയങ്ങാടിയിൽ താമസിക്കുന്നതമിഴ്നാട് സേലം ആത്തൂർ സ്വദേശിനി ശാന്തി (55 ) മരണപെട്ടു സ്കൂട്ടർ ഓടിച്ചിരുന്ന മകൻ പ്രഭു (30)ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജിലും ഓട്ടോ ഡ്രൈവർ എട്ടിക്കുളം സ്വദേശി ബിനീഷ് (31) നെചെറുകുന്നിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാവിലെ ആറരയോടെയാണ് അപകടം പുതിയങ്ങാടി ഭാഗത്ത്‌ നിന്നും പാപ്പിനിശ്ശേരി ഭാഗത്തേക്ക്‌ പോവുകയായിരുന്ന സ്കൂട്ടർ കണ്ണൂർ ഭാഗത്ത്‌ നിന്നും പഴയങ്ങാടി ഭാഗത്തേക്ക്‌ പോവുകയായിരുന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്നും തെറിച്ചു വീണ് തലക്കു ഗുരുതര പരിക്കേറ്റ ശാന്തിയെ പിന്നാലെ എത്തിയ വാഹനയാത്രക്കാർ പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത്. കണ്ണപുരം പോലീസ് സ്ഥലത്തെത്തി
പിലാത്തറ പാപ്പിനിശ്ശേരി കെഎസ് ടി പി റോഡിൽ ഇതിനകം നിരവധി ജീവനുകൾ പൊലിഞ്ഞു. അടുത്തകാലത്തായി മിക്ക അപകടങ്ങളും സംഭവിച്ചത് രാത്രികാലങ്ങളിലും പുലർച്ചെയുമാണ് വെളിച്ചക്കുറവും വാഹനങ്ങളുടെ അമിത വേഗതയും ഡ്രൈവർമാരുടെ അശ്രദ്ധയും അപകടങ്ങൾ വര്ധിക്കുന്നു ഒരു വർഷത്തിനിടെ കെഎസ്ടി പി റോഡിൽ മുപ്പതിലധികം ജീവനുകൾ പൊലിഞ്ഞു നൂറിലധികം ചെറുതും വലുതുമായ അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: