വെളിച്ചെണ്ണയ്ക്കും വെല്ലത്തിനും പിന്നാലെ ചായപ്പൊടിയിലും മായം കണ്ടത്തി

കണ്ണൂർ: മായം കലർന്ന വെല്ലവും വെളിച്ചെണ്ണയും വിപണിയിൽനിന്നു പിടികൂടിയതിന് പിന്നാലെ ചായപ്പൊടിയിലും വ്യാപകമായി മായം കലർത്തിയതായി കണ്ടെത്തി. കൂത്തുപറമ്പ് നഗരത്തിലെ ഒട്ടേറെ ചായക്കടകളിലും ഹോട്ടലുകളിലും തട്ടുകടകളിലും നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് മായംകലർന്ന ചായപ്പൊടി ഉപയോഗിക്കുന്നതായി കണ്ടെത്തിയത്.
കഴിഞ്ഞദിവസം ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ നഗരത്തിലെ മുപ്പതോളം കടകളിൽ പരിശോധന നടത്തിയിരുന്നു. ഇവയിൽ പല കടകളിൽനിന്നും ചായപ്പൊടിയുടെ സാമ്പിൾ എടുത്ത് ഗുണനിലവാര പരിശോധനയ്ക്ക് അയച്ചു. പ്രാഥമിക പരിശോധനയിൽത്തന്നെ ചായപ്പൊടിയിൽ കൃത്രിമനിറങ്ങൾ ചേർത്തതായി സംശയമുയർന്നു.
ചായപ്പൊടി കോഴിക്കോട്ടെ റീജണൽ അനലറ്റിക്കൽ ഫുഡ് ലബോറട്ടറിയിൽ അയച്ചു നടത്തിയ പരിശോധനയിലാണ് നിരോധിക്കപ്പെട്ട കൃത്രിമ വർണവസ്തുക്കളായ കാർമിയോസിൻ, സൺസെറ്റ് യെല്ലോ, ടാർ ടാറിൻ എന്നിവ ചേർത്തതായി കണ്ടെത്തിയത്.
ഭക്ഷ്യസുരക്ഷാ നിയമപ്രകാരം യാതൊരു കാരണവശാലും ഭക്ഷ്യവസ്തുക്കളിൽ ചേർക്കാൻ പാടില്ലാത്ത നിറമാണിവ. ഗുണനിലവാരം കുറഞ്ഞ ചായപ്പൊടികളും ഉപയോഗിച്ച ശേഷം കളയുന്ന ചായപ്പൊടികളും ശേഖരിച്ച് കൊണ്ടുപോയി കേരളത്തിനു പുറത്തെ രഹസ്യ കേന്ദ്രത്തിൽ സിന്തറ്റിക്ക് വർണവസ്തുക്കൾ, രുചിവർധക വസ്തുക്കൾ എന്നിവ ചേർത്താണ് ഇത്തരം ചായപ്പൊടികൾ വിപണിയിൽ എത്തിക്കുന്ന

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: