കളിയാട്ട മഹോത്സവങ്ങൾ

*നരിക്കോട് ചെറൂട്ട മടയിൽ ഭഗവതി ക്ഷേത്രം കളിയാട്ടം

തളിപ്പറമ്പ്: നരിക്കോട്
ചെറൂട്ട മടയിൽ ഭഗവതി ക്ഷേത്രം കളിയാട്ടം ശനിയാഴ്ച സമാപിക്കും. പുലർച്ചെ മണികണ്ഠൻ തെയ്യം, വേട്ടക്കൊരുമകൻ തെയ്യം പുറപ്പാട്. രാവിലെ ഒൻപതിന് പുലിയൂർകാളി ഭഗവതി, വിഷ്ണുമൂർത്തി, മടയിൽ ചാമുണ്ഡി. ഉച്ചയ്ക്ക് 12-ന് മടയിൽ ഭഗവതി, രുദ്രമണ്ഡീ ഭഗവതി എന്നീ തെയ്യങ്ങൾ കെട്ടിയാടും.

*നീലിയാർ ഭഗവതി ക്ഷേത്രം കളിയാട്ടം

മാതമംഗലം: നീലിയാർ ഭഗവതി ക്ഷേത്രം കളിയാട്ടം നാലു മുതൽ എട്ടു വരെ നടക്കും. തിങ്കളാഴ്ച വൈകീട്ട് കലവറനിറയ്ക്കൽ ഘോഷയാത്ര, തുടർന്ന് മെഗാ തിരുവാതിരകളി. രാത്രി എട്ടിന് കളിയാട്ടം തുടങ്ങൽ.
ചൊവ്വാഴ്ച രാത്രി നീലിയാർ ഭഗവതി തോറ്റം, ഊർപ്പഴശ്ശി, വേട്ടയ്ക്കൊരു മകൻ തെയ്യത്തിന്റെ തോറ്റം, 8.30ന് ഗാനമേള,
രാത്രി 12-ന് കാവിൽ അടിയന്തിരം. ബുധനാഴ്ച പുലർച്ചെ ഊർപ്പഴശ്ശി, വേട്ടയ്ക്കൊരുമകൻ ദൈവങ്ങളുടെ പുറപ്പാട്. നീലിയാർ ഭഗവതിയുടെ പുറപ്പാട്. വൈകീട്ട് 6.30ന് കോൽക്കളി.

ഏഴിന് പുലർച്ചെ മുതൽ തെയ്യങ്ങൾ. വൈകീട്ട് ആറിന് മേലേരിക്ക് തീ പകരൽ. എട്ടിന് പുലർച്ചെ നാലിന് ഊർപ്പഴശ്ശി, വേട്ടയ്ക്കരുമകൻ ദൈവങ്ങളുടെ പുറപ്പാട്. തുടർന്ന്‌ തീച്ചാമുണ്ഡിയുടെ അഗ്നിപ്രവേശം. രാവിലെ 11-ന് നാളികേരമുടയ്ക്കൽ. 12-ന് നീലിയാർ ഭഗവതിയുടെ പുറപ്പാട്, അന്നദാനം.

*വടക്കുമ്പാട് പയ്യാടക്കൻ കണിച്ചിവീട് തറവാട് കളിയാട്ടം

കരിവെള്ളൂർ: വടക്കുമ്പാട് പയ്യാടക്കൻ കണിച്ചിവീട് തറവാട് കളിയാട്ടം രണ്ടിനും മൂന്നിനും നടക്കും. രണ്ടിന് വൈകുന്നേരം മൂന്നിന് കടുംബസംഗമം കെ.ബാലകൃഷ്ണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് അക്ഷരശ്ലോക സദസ്സ് നടക്കും. രാത്രി ദയരപ്പൻ വെള്ളാട്ടവും തെയ്യവും ഉണ്ടാകും. മൂന്നിന് രാവിലെ മുതൽ രക്തചാമുണ്ഡി, അങ്കക്കുളങ്ങര ഭഗവതി, വിഷ്ണുമൂർത്തി എന്നീ തെയ്യങ്ങൾ കെട്ടിയാടും. ഉച്ചയ്ക്ക് 12-ന് വെള്ളാരങ്ങര ഭഗവതിയുടെ തിരുമുടി നിവരും. ഉച്ചയ്ക്ക് അന്നദാനവും ഉണ്ടാകും.

*ചെറുതാഴം പുതിയവീട് അറയക്കാൽ കാട്ട് ചിറക്കൽ ഭഗവതികോട്ടം കളിയാട്ടം

പിലാത്തറ: ചെറുതാഴം പുതിയവീട് അറയക്കാൽ കാട്ട് ചിറക്കൽ ഭഗവതികോട്ടം കളിയാട്ടം മൂന്നുമുതൽ അഞ്ചുവരെ നടക്കും. ഞായറാഴ്ച രാവിലെ ശുദ്ധിക്രിയാകർമങ്ങൾ, തിങ്കളാഴ്ച രാത്രി ഏഴിന് തോറ്റം. എട്ടിന് വെള്ളാട്ടം. രാത്രി 12-ന് കന്നിക്കൊരുമകൻ തെയ്യം, പാടാർകുളങ്ങര വീരൻദൈവം, ചൊവ്വാഴ്ച പുലർച്ചെ കാട്ട് ചിറക്കൽ ഭഗവതിയുടെ പുറപ്പാട് എന്നിവയുണ്ടാകും.

*ചെങ്ങൽ മുട്ടുകണ്ടി പടമടക്കി തമ്പുരാട്ടി ക്ഷേത്രം

പഴയങ്ങാടി: ചെങ്ങൽ മുട്ടുകണ്ടി പടമടക്കി തമ്പുരാട്ടി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും കളിയാട്ടവും രണ്ടുമുതൽ നാലുവരെ നടക്കും.

ശനിയാഴ്ച വൈകീട്ട് കലവറനിറയ്ക്കൽ ഘോഷയാത്ര, ഞായറാഴ്ച വൈകീട്ട് വിവിധ തെയ്യത്തോറ്റങ്ങൾ. തിങ്കളാഴ്ച രാവിലെ ആറിന് പടമടക്കി തമ്പുരാട്ടിയുടെ പുറപ്പാട്. തുടർന്ന് വൈത്തറ, പൊട്ടൻ, ഗുളികൻ, കുറത്തി എന്നീ തെയ്യങ്ങൾ കെട്ടിയാടും. ഉച്ചയ്ക്ക് അന്നദാനവും ഉണ്ടാകും.

*പടിക്കച്ചൽ മതിലുവളപ്പ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം

ഇരിട്ടി: പടിക്കച്ചൽ മതിലുവളപ്പ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ നടക്കും. കളിയാട്ടത്തിന്റെ ഭാഗമായുള്ള പ്രതിഷ്ഠാദിന ഉത്സവം ക്ഷേത്രം തന്ത്രി വിലങ്ങര നാരയണൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ മൂന്നിന് നടക്കും. ഒമ്പതിന് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: