തേനീച്ചകൂട്ടത്തിന്റെ ആക്രമണം വയോധിക മരിച്ചു

കൂത്തുപറമ്പ്: തേനീച കൂട്ടത്തിന്റെ ആക്രമണത്തിൽ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. ആയിത്തറ ചെരുവിന്‍പ്പുറത്തു ഹൗസില്‍ കോങ്ങാട്ടു ലീല (80)യാണു മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വീട്ടിലെ വരാന്തയില്‍ ഇരിക്കുമ്പോള്‍ കൂട്ടത്തോടെ എത്തിയ തേനീച്ചകളുടെ കുത്തേല്ക്കുകയായിരുന്നു. അവശയായ ലീലയെ ഉടന്‍ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു പ്രാഥമിക ചികിത്സ നല്കിയ ശേഷം തലശേരി ജനറലാശുപത്രിയിലേക്കു മാറ്റിയിരുന്നു. ഇന്നലെ രാവിലെയാണു മരിച്ചു. തേനീച്ചയുടെ കുത്തേല്‍ക്കുന്നതില്‍ നിന്നും ലീലയെ രക്ഷപ്പെടുത്തുന്നതിനിടയില്‍ അയല്‍വാസികളായ കുന്നുമ്മല്‍ ജാനകി, അജല്‍, രാഗേന്ത് എന്നിവര്‍ക്കും തേനീച്ചയുടെ കുത്തേറ്റിരുന്നു. ഇവര്‍ തലശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. വയലാളി ഗോപാലനാണു മരിച്ച ലീലയുടെ ഭര്‍ത്താവ്. മക്കള്‍: ദാമോദരന്‍, മനോഹരന്‍, സുമതി. മരുമക്കള്‍: റീത, വത്സല, ഗംഗാധരന്‍

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: