ചരിത്രത്തിൽ ഇന്ന്: ഫെബ്രുവരി 2

(എ. ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

ഇന്ന് ലോക തണ്ണിർത്തട ദിനം… (Wet land day)

തണ്ണിർത്തടങ്ങളും ചതുപ്പ് നിലങ്ങളു സംരക്ഷിക്കുന്ന തിനായ റംസാൻ (ഇറാൻ ) കരാർ നിലവിൽ വന്നതിന്റെ ഓർമക്ക്…

ഇന്ന് തൊഴിലുറപ്പ് ദിനം.. 2006 ൽ ഇന്നേ ദിവസമാണ് ഇന്ത്യയിൽ ആദ്യമായി ആന്ധ്രപ്രദേശിൽ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കിയത്… ”

1852… ലോകത്തിലെ ആദ്യ പൊതു ശുചീകരണ കേന്ദ്രം (ഫ്ലഷിങ് ടോയ് ലറ്റ് ) ലണ്ടനിൽ തുറന്നു..

1922- ആധുനിക സാഹിത്യത്തിലെ വഴിത്തിരിവായ James Joyce ന്റെ Ullysses പ്രസിദ്ധികരിച്ചു…

1931- ഇന്ത്യയിലെ യുവാക്കളോട് ധീരത കൈവിടരുതെന്ന് അഭ്യർഥിച്ച് ലാഹോർ ജയിലിൽ നിന്നും ഭഗത് സിങിന്റെ കത്ത്…

1939- ഹിറ്റ്ലർ ജർമൻ പാർലമെന്റ് പിരിച്ചു വിട്ടു…

1945- രണ്ടാം ലോക മഹായുദ്ധത്തിന് വഴിത്തിരിവായി Balttle of Stalin grad ൽ Axis Power തോറ്റു..

1946.. ഐക്യരാഷ്ട്രസഭ യുടെ ആദ്യ സെക്രട്ടറിയായി ട്രിഗ്വിലീ ചുമതലയേറ്റു…

1968.. തുമ്പ (TERLS ) ഐക്യ രാഷ്ട്ര സംഘടനക്ക് സമർപ്പിച്ചു..

1978- കോൺഗ്രസ് (ഐ) ക്ക് കൈപ്പത്തി ചിഹ്നം അനുവദിച്ചു…

1990- വർണവിവേചനം അവസാനിപ്പിക്കുന്നതും മണ്ഡേലയെ മോചിപ്പിക്കുന്നതും സംബന്ധിച്ച പ്രസിഡണ്ട് ഡി ക്ലർക്കിന്റെ പ്രഖ്യാപനം…

2008- ജനശ്രീ പദ്ധതി ഉദ്ഘാടനം ചെയ്തു..

2016- നേപ്പാൾ കരസേനാ മേധാവി രാജേന്ദ്ര ഛേത്രിക്ക് ഇന്ത്യൻ ജനറൽ ഓണററി പദവി…

ജനനം…

1889- രാജകുമാരി അമൃത് കൗർ… ഒന്നാമത്തെ നെഹ്റു മ ന്ത്രിസഭയിലെ വനിതാ മന്ത്രി…

1928- ടി.കെ.ബാലചന്ദ്രൻ ടി.കെ.ബി എന്ന പേരിൽ പ്രശസ്തൻ.. സിനിമാ നിർമാതാവ് ,നടൻ… മലയാളത്തിൽ ആദ്യമായി ഡബിൾ റോളിൽ അഭിനയിച്ചു…

1949- സുഭാഷ് പലേക്കർ.. പത്മശ്രീ ജേതാവ്.. ചെലവ് കുറഞ്ഞ കൃഷി രീതി അവതരിപ്പിച്ച കാർഷിക ശാസ്ത്രജ്ഞൻ..

1985- ഉപുൽ തരംഗ… ശ്രീലങ്കൻ ദേശീയ ക്രിക്കറ്റ് താരം…

ചരമം

1970- ബർട്രന്റ് റസ്സൽ… ബ്രിട്ടിഷ് ഗണിത ശാസ്ത്രജ്ഞൻ, സാഹിത്യകാരൻ.. നോബൽ ജേതാവ്..

1978- ജി ശങ്കരക്കുറുപ്പ്.. ഓടക്കുഴൽ എന്ന കൃതി വഴി മലയാളത്തിന് ആദ്യ ജ്ഞാനപീഠം നേടിത്തന്ന കവി…

2010 – കൊച്ചിൻ ഹനീഫ – മലയാള സിനിമാതാരം.

2011 – ശാരംഗപാണി.. ഉദയയുടെ വടക്കൻ പാട്ട് സിനിമകളുടെ തിരക്കഥാ കൃത്ത്… പുന്നപ്ര വയലാർ സേനാനി..

2011 – കൃഷ്ണ സ്വാമി സുബ്രഹ്മണ്യം.. IDSA (Institute of defense study and analysis ) സ്ഥാപകൻ…

2013 – പി ഷൺമുഖം.. പോണ്ടിച്ചേരി മുൻ മുഖ്യമന്ത്രി…

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: