തലശ്ശേരിയിൽ ഗോഡൗണിന് തീ പിടിച്ചു

തലശേരി: കടല്‍പ്പാലത്തിനു സമീപം പൂട്ടിയിട്ട ഗോഡൗണില്‍ തീപിടുത്തം. ഉച്ചയ്ക്ക് 1.15 ഓടെയാണ് തീപിടുത്തമുണ്ടായത്. ഗോഡൗണിനുള്ളില്‍ കൂട്ടിയിട്ട മാലിന്യത്തിന് തീപടരുകയായിരുന്നു. തലശേരിയിലെ അഗ്നിശമന സേന യൂനിറ്റെത്തിയാണ് തീയണച്ചത്. സമീപത്തായി നിരവധി മത്സ്യ-മാസം കടകൾ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്നുണ്ട്.

അഗ്നിശമനയെത്തി തീ പെട്ടെന്ന് അണച്ചത് കൊണ്ട് വലിയൊരു ദുരന്തം ഒഴിവാകുകയായിരുന്നു. ഗോഡൗണിനുള്ളില്‍ പ്ലാസിറ്റ് ഉള്‍പ്പെടെ തള്ളുന്നതായി പരാതിയുണ്ട്. കൂടാതെ ഗോഡൗണ്‍ പരിസരം മദ്യ, മയക്കുമരുന്നു മാഫിയകളുടെ ഇടത്താവളമാണെന്നും നാട്ടുകാര്‍ പറയുന്നു. വര്‍ഷങ്ങളായി ഗോഡൗണ്‍ പൂട്ടിയിട്ട നിലയിലാണ്. സ്വകാര്യ വ്യക്തിയുടേതാണ് ഗോഡൗണ്‍.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: