സ്കൂൾ അധ്യാപകനുനേരെ അക്രമം

ചക്കരക്കല്ല്: ചെമ്പിലോട് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ സുബൈർ മാസ്​റ്റർക്കുനേരെ അക്രമം. വെള്ളിയാഴ്ച ഉച്ച ര​േണ്ടാടെയാണ് സംഭവം. ജുമുഅ നമസ്കാരത്തിനുശേഷം സ്കൂളിലേക്ക് പോവുകയായിരുന്ന സുബൈർ മാസ്​റ്ററെ സി.പി.എം പ്രവർത്തകരുടെ നേതൃത്വത്തിൽ ചങ്ങല ഉപയോഗിച്ച് മർദിച്ചുവെന്നാണ് പരാതി. ഇന്ദിരഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചെമ്പിലോട് പഞ്ചായത്ത് മുസ്​ലിം ലീഗ് പ്രസിഡൻറ് കൂടിയായ ഇദ്ദേഹത്തെ ചെമ്പിലോട് പഞ്ചായത്ത്​ ഒാഫിസിന് മുന്നിൽവെച്ച് മർദ്ദിക്കുകയായിരുന്നു. ചക്കരക്കല്ല്​ പൊലീസിൽ പരാതി നൽകി. അക്രമസംഭവവുമായി ബന്ധപ്പെട്ട സി.പി.എം പ്രവർത്തകർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുസ്​ലിം ലീഗ് ചെമ്പിലോട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: