പൗരത്വം ബില്ല് ; പുതുവത്സരത്തെ വരവേറ്റത് എം.എസ്.എഫ് പ്രതിഷേധത്തിലൂടെ

എം.എസ്.എഫ് തലശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പൗരത്വം ബില്ലിനെതിരെ പുതുവത്സര ദിനത്തില്‍ പ്രതിഷേധത്തിലൂടെ പുതുവര്‍ഷത്തെ വരവേറ്റൂ.തലശേരി കടല്‍പ്പാലത്ത് വെച്ച് നടന്ന പ്രതിഷേധം പരിപാടിയില്‍ നിരവധിപേര്‍ പ്രതിഷേധത്തില്‍ പക്കാളികള് ആയി.യൂത്ത്ലീഗ് മണ്ഡലം സെക്രട്ടറി റഷീദ് തലായി,സാദിഖ് മാട്ട്രാബം,സാഹിര്‍ പാലക്കല്‍,അന്‍സാരി ചിറക്കര,എം.എസ്.എഫ് ജില്ലാ സെക്രട്ടറി ഷഹബാസ് കായ്യത്ത്, മണ്ഡലം പ്രസിഡണ്ട് അഫ്സല് മാട്ട്രാബം ,സെക്രട്ടറി സല്മാന് ഫാരിസ്,നൈസാം കണ്ണോത്ത് ,അര്‍ഷാദ് മാട്ട്രാബം ,ഫര്‍ദ്ദീന്‍ സൈദാര്‍പള്ളി ,ഇജാസ് ചക്യത്ത്,അഫ്നീഷ് കായ്യത്ത് എന്നിവര്‍ സംബന്ധിച്ചു.