രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശബരിമല സന്ദര്‍ശനം ഒഴിവാക്കി

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശബരിമല സന്ദര്‍ശനം ഒഴിവാക്കി. രാഷ്ട്രപതിഭവന്‍ പൊതുഭരണവകുപ്പിന് കൈമാറിയ രാഷ്ട്രപതിയുടെ യാത്രാ പരിപാടിയില്‍ ശബരിമല സന്ദര്‍ശനം ഇല്ല. തിങ്കളാഴ്ച കൊച്ചിയിലെത്തുന്ന രാഷ്ട്രപതി ലക്ഷദ്വീപിലേക്ക് പോകും. ലക്ഷദ്വീപിലെ ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം ഒമ്ബതാം തീയതി രാഷ്ട്രപതി കൊച്ചി വഴി ഡല്‍ഹിയിലേക്ക് തിരിച്ച്‌ പോകും.രാഷ്ട്രപതിക്ക് സുരക്ഷയൊരുക്കുന്നതില്‍ ദേവസ്വവും പൊലീസും ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയാണ് തീരുമാനം. സന്ദര്‍ശനത്തിന് ചുരുങ്ങിയ ദിവസത്തിനുള്ളില്‍ സുരക്ഷ ഒരുക്കാന്‍ പ്രയോഗികബുദ്ധിമുട്ടുണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു. ഉന്നതതലയോഗത്തിലാണ് പൊലീസ് ഈ ആശങ്ക അറിയിച്ചത്. ശബരിമലയിലെത്തിയാല്‍ ഹെലിപ്പാഡുള്‍പ്പെടയുള്ള അസൗകര്യങ്ങള്‍ സംബന്ധിച്ചു സര്‍ക്കാരിനു പത്തനംതിട്ട കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.ശബരിമലയിലേക്കാവശ്യമായ വെള്ളം ശേഖരിക്കുന്ന വലിയ ജലസംഭരണിയുടെ മൂടിയായിരുന്നു രാഷ്ട്രപതി ഇറങ്ങേണ്ട ഹെലിപാഡ്. തിങ്കളാഴ്ച ശബരിമല ദര്‍ശനത്തിന് എത്തുന്ന രാഷ്ട്രപതിക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ സുരക്ഷയൊരുക്കേണ്ടി വരുന്നതിലെ പരിമിതികള്‍ വകുപ്പുകള്‍ നിരത്തിയിരുന്നു. ഇക്കാര്യം രാഷ്ട്രപതിയുടെ സുരക്ഷാവിഭാഗത്തെ അറിയിക്കുകയും ചെയ്തു. ഹെലിപ്പാഡായി ഉപയോഗിക്കുന്ന സ്ഥലത്തിന്റെ ബലത്തില്‍ ആശങ്കയെന്ന് ജില്ലാ പൊലീസ് മേധാവി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: