കെ എസ് യു മട്ടന്നൂർ ബ്ലോക്ക് ലീഡർഷിപ്പ് ക്യാമ്പും,ശുഹൈബ് ബ്രിഗേഡ്‌സ് പാസിംങ് ഔട്ട് പരേഡും സംഘടിപ്പിച്ചു

മട്ടന്നൂർ: കെ.എസ്.യു മട്ടന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലക്ഷ്യം 2019 ലീഡർഷിപ്പ് ക്യാമ്പ് സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡന്റ്‌ സതീശൻ പാച്ചേനി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ്‌ ഹരികൃഷ്ണൻ പാളാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിസിസി സെക്രട്ടറി ഫൈസൽ മാസ്റ്റർ, മുൻ കെ.എസ്.യു ജില്ലാ പ്രസിഡന്റ്‌ സുദീപ് ജെയിംസ്, ജില്ലാ പ്രസിഡന്റ്‌ പി.മുഹമ്മദ്‌ ഷമ്മാസ്, ജില്ലാ വൈസ് പ്രസിഡന്റ്‌ ഫർസിൻ മജീദ് തുടങ്ങിയവർ സംസാരിച്ചു. ശേഷം രണ്ടു സെഷനുകളായി ക്ലാസ്സുകൾ നടന്നു. ആകാശവാണി കണ്ണൂർ അവതാരകൻ കൃഷ്ണകുമാർ കണ്ണോത്ത്, യൂത്ത് കോൺഗ്രസ്സ് കണ്ണൂർ പാർലിമെന്റ് പ്രസിഡന്റ്‌ റിജിൽ മാക്കുറ്റി തുടങ്ങിയവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ശുഹൈബ് ബ്രിഗേഡ്‌സ്ന്റെ ആദ്യ പാസ്സിംങ് ഔട്ട് പരേഡ് ഗാർഡ് ഓഫ് ഓണർ സതീശൻ പാച്ചേനിയും ശുഹൈബിന്റെ പിതാവ് സി.പി മുഹമ്മദും ചേർന്ന് ഏറ്റുവാങ്ങി. മുൻ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്‌ വി.എസ് ജോയ് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഡ്വ.അബ്ദുൾ റഷീദ്.വി.പി, വരുൺ.എം.കെ, സൽമാനുൽ ഫാരിസ്, അശ്വിൻ മട്ടന്നൂർ, ബിലാൽ ഇരിക്കൂർ തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി വാണി.കെ.കെ. നന്ദി പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: