ശബരിമലയിലെ യുവതി പ്രവേശം; നാടെങ്ങും പ്രതിഷേധം കൂത്തുപറമ്പിലും പാനൂരും റോഡുപരോധം

ശബരിമലയിൽ സ്ത്രീ പ്രവേശനത്തിൽ ജില്ലയിലെങ്ങും വ്യാപക പ്രതിഷേധങ്ങളാണ് നടക്കുന്നത്. വാർത്ത പുറത്തു വന്നതു മുതൽ വൈകാരികമായാണ് ഹിന്ദു ഐക്യവേദി ഉൾപ്പടെയുള്ള സംഘടനകൾ ഇടപെട്ടത്. പലയിടത്തും പ്രതിഷേധ പ്രകടനങ്ങളും നടന്നു. കൂത്ത്പറമ്പിലും പാനൂരിലും പ്രതിഷേധ പ്രകടനങ്ങൾ നടത്തിയ ഹിന്ദു ഐക്യവേദി പ്രവർത്തകർ റോഡ് ഗതാഗതവും സ്തംഭിപ്പിച്ചു. നിരവധി പ്രവർത്തകരാണ് പങ്കെടുത്തത്. റോഡ് ഉപരോധിച്ച പ്രവർത്തകർക്കും നേതാക്കൾക്കുമെതിരെ പാനൂർ, കൂത്ത്പറമ്പ് പൊലീസ് കേസെടുത്തു. ചെറുവാഞ്ചേരി യിൽ പ്രതിഷേധക്കാർ റോഡിൽ ഉണ്ടാക്കിയ തടസ്സങ്ങൾ കണ്ണവം പൊലീസെത്തി നീക്കം ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: