യുവതികള്‍ കയറിയെങ്കില്‍ നടയടച്ച്‌ ശുദ്ധിക്രിയ ചെയ്യും; ഔദ്യോഗിക സ്ഥിരീകരണം വരാതെ ഒന്നും പറയാന്‍ പറ്റില്ല; ശുദ്ധിക്രിയയെ കുറിച്ച്‌ തന്ത്രിയുമായി സംസാരിച്ചെന്നും പന്തളം രാജകുടുംബാംഗം

പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ കയറിയിട്ടുണ്ടെങ്കില്‍ നടയടച്ച്‌ ശുദ്ധി ക്രിയ ചെയ്യുമെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ. സന്നിധാനത്ത് ദര്‍ശനം നടത്തിയെന്ന സ്ഥിരീകരണം കിട്ടിയാല്‍ മാത്രമേ മേല്‍നടപടികള്‍ സ്വീകരിക്കുന്നതിനെ കുറിച്ച്‌ പറയാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. സ്ഥിരീകരണം ഉണ്ടാകാതെ തല്‍ക്കാലം അതിനെക്കുറിച്ച്‌ പ്രതികരിക്കുന്നത് ശരിയാകില്ലെന്നും അദ്ദേഹം പറഞ്ഞു
‘യുവതികള്‍ കയറിയിട്ടുണ്ടെങ്കില്‍ ആചാരപരമായ കാര്യങ്ങള്‍ ചെയ്യും.

ക്രിയനടത്താന്‍ വേണ്ടി നടയടക്കും. ഇക്കാര്യം തന്ത്രിയുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം അറിയിച്ചിട്ടുണ്ട്’, ശശികുമാര വര്‍മ്മ പറഞ്ഞു.ദര്‍ശനത്തെ പറ്റി അറിയില്ലെന്നാണ് ദേവസ്വം ബോര്‍ഡ് അറിയിച്ചതെന്നും സ്ഥിരീകരണം ഉണ്ടായാല്‍ മാത്രമേ ആചാരപരമായ നടപടികള്‍ സ്വീകരിക്കൂ എന്നും ശശികുമാര വര്‍മ്മ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: