‘അഞ്ച് നേരം നിസ്‌കരിക്കാന്‍ പള്ളികളൊന്നും കാണില്ല’; തലശേരിയില്‍ വിദ്വേഷ മുദ്രാവാക്യവുമായി ബിജെപി, വീഡിയോ

തലശേരിയിൽ വിദ്വേഷ മുദ്രാവാക്യവുമായി ബി.ജെ.പി പ്രവർത്തകർ. കെടി ജയകൃഷ്ണന്‍ അനുസ്മരണത്തിന്റെ ഭാ​ഗമായി യുവമോർച്ച കണ്ണൂർ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച റാലിയിലാണ് പരസ്യമായ വിദ്വേഷമുദ്രാവാക്യമുയർന്നത്. ‘അഞ്ച് നേരം നിസ്‌കരിക്കാന്‍ പള്ളികളൊന്നും കാണില്ല. ബാങ്ക് വിളിയും കേള്‍ക്കില്ല. ജയ് ബോലോ ജയ് ജയ് ബോലോ ജയ് ജയ് ബോലോ ആർഎസ്എസ്’- തുടങ്ങിയ മുദ്രാവാക്യങ്ങളാണ് റാലിയിൽ പ്രവർത്തകർ വിളിച്ചത്. റാലിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായി.

ബിജെപിയുടെ പ്രമുഖ നേതാക്കളെല്ലാം റാലിയിൽ ഉണ്ടായിരുന്നു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. രജ്ഞിത്ത്, കെ.പി സദാനന്ദൻ മാസ്റ്റർ, ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വനസ്പതി തുടങ്ങിയ നേതാക്കൾ റാലിയുടെ മുൻനിരയിലുണ്ടായിരുന്നു. സംഭവത്തില്‍ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

1 thought on “‘അഞ്ച് നേരം നിസ്‌കരിക്കാന്‍ പള്ളികളൊന്നും കാണില്ല’; തലശേരിയില്‍ വിദ്വേഷ മുദ്രാവാക്യവുമായി ബിജെപി, വീഡിയോ

  1. 1921 ലെ ഊരിയ കത്തി കടലിൽ ചാടീട്ടില്ല എന്നൊക്കെ പഴയ വർഗീയ കലാപത്തിനെ കുറിച്ച് പാടി നടന്നു ജനങ്ങളിൽ ഭീഷണിയും വർഗീതയും വിതച്ച മുസ്ലീം കലാപ – ശ്രമകാരികൾക്കെതിരെ പിണുവും കിണുവും ഒന്നും ഒരു കേസും എടുത്തത് കണ്ടിട്ടില്ല അപ്പോൾ ഒരു വിഭാഗത്തിന് മാത്രം ഇവിടെ എന്ത് ചെറ്റത്തരവും തെണ്ടിത്തരവും ചെയ്യാമെന്നാണോ…..

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: