വിമത സ്ഥാനാർത്ഥികളെയും ഭാരവാഹികളെയും കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
കണ്ണൂർ കോർപ്പറേഷനിൽ വിമതൻമാരായി മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്കെതിരെ കോൺഗ്രസ് പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചു.
കാനത്തൂർ ഡിവിഷനിൽ മത്സരിക്കുന്ന കെ സുരേശൻ , മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി കെ.അനീഷ് കുമാർ എന്നിവരെയും താളിക്കാവ് ഡിവിഷനിൽ ശ്യാമള പാറക്കണ്ടി, തായത്തെരു ഡിവിഷനിൽ എം കെ റഷീദ്, പി.ടി പ്രമോദ് തെക്കി ബസാർ ഡിവിഷനിൽ പി.സി അശോക് കുമാർ എന്നിവരെയുമാണ് അച്ചടക്ക നടപടിയുടെ ഭാഗമായി പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തതായി ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി അറിയിച്ചു.