സ്വർഗ്ഗീയ സി.എം.വിനോദ് കുമാർ അനുസ്മരണം നടന്നു

2013 ഡിസംബർ 1ന് പയ്യന്നൂരിൽ സി.പി.എം അക്രമകാരികളാൽ കൊല ചെയ്യപ്പെട്ട പയ്യന്നൂർ ടൗൺ ശാഖ കാര്യവാഹ് ശ്രീ.സി.എം. വിനോദ് കുമാറിന്റെ ബലിദാനദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സാംഘികും പയ്യന്നൂർ രാഷ്ട്രമന്ദിരത്തിൽ നടന്നു. അനുസ്മരണ സാംഘികിൽ ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി ശ്രീ. വി. മഹേഷ് അനുസ്മരണ പ്രഭാഷണം നടത്തി. ഏതൊരു സാമൂഹ്യ മാറ്റത്തിന് വേണ്ടിയാണോ വിനോദ് കുമാർ ബലിദാനം ചെയ്തത് അതിന്റെ സാക്ഷാത്കാരത്തിന് കൂടുതൽ കാര്യക്ഷമമായി സംഘടനാ പ്രവർത്തനം വിപുലീകുരീക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ കമ്യൂണിസ്റ്റ് ഏകാധിപത്യപ്രവണതയും അക്രമവും അതിന്റെ ഉന്നതിയിലാണെന്നും ഇതിനെ ചെറുക്കാൻ സമൂഹത്തെ ജാഗരൂകരാക്കാൻ മുന്നിട്ടിറങ്ങണം. അനുസ്മരണ സാംഘിക്കിൽ കണ്ണൂർ വിഭാഗ് സഹകാര്യവാഹ് ശ്രീ എം തമ്പാൻ അദ്ധ്യക്ഷത വഹിച്ചു. പുഷ്പാർച്ചനക്ക് പയ്യന്നൂർ ജില്ലാ കാര്യവാഹ് പി.രാജേഷ് കുമാർ, ബി.ജെ.പി സംസ്ഥാന സമിതി അംഗം ശ്രീ രാജഗോപലൻ മാസ്റ്റർ, മണ്ഡലം പ്രസിഡണ്ട് ടി.രാമകൃഷ്ണൻ , സെക്രട്ടറി സി.കെ.രമേശൻ, ബി.എം. എസ്. കണ്ണൂർ ജില്ല ജോ. സെക്രട്ടറി കെ.വി.കരുണാകരൻ, എന്നിവർ നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: