പയ്യന്നൂരിൽ ആർ.ടി ഓഫീസ് സ്ഥാപിക്കണം: താലൂക്ക് വികസന സമിതി

പയ്യന്നൂരിൽ ആർ.ടി. ഓഫീസും ലീഗൽ മെട്രോളജി ഓഫീസും സ്ഥാപിക്കണമെന്ന് പയ്യന്നൂർ താലൂക്കിന്റെ പ്രഥമ വികസന സമിതി യോഗം ആവശ്യപ്പെട്ടു. പയ്യന്നൂർ താലൂക്ക് യാഥാർഥ്യമായതോടെ സർക്കാർ തലത്തിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ കാലതാമസം ഇല്ലാതെ പരിശോധിച്ച് നിർദ്ദേശം നൽകാൻ സാധിക്കുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച സി. കൃഷ്ണൻ എം എൽ എ പറഞ്ഞു.
പയ്യന്നൂർ -ചെറുപുഴ റൂട്ടിലെ വടവന്തടൂർ പാലവും പിലാത്തറ – മാതമംഗലം റൂട്ടിലെ വണ്ണാത്തിക്കടവ് പാലവും റോഡിന്റെ വീതിക്ക് അനുസൃതമായി വീതി കൂടി പുനർനിർമ്മിക്കാൻ നടപടിയെടുക്കുക, ഹൃദയ ശസ്ത്രക്രിയ ചെലവുകൾക്ക് ആവശ്യമായ സാമ്പത്തിക സഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ യോഗത്തിൽ ഉയർന്നു. ഇതിൻമേൽ വേണ്ട നടപടി കൈക്കൊള്ളുമെന്ന് എം എൽ എ അറിയിച്ചു. എല്ലാമാസവും ആദ്യ ശനിയാഴ്ച്ചകളിൽ യോഗം ചേരാനും തീരുമാനമായി.
പയ്യന്നൂർ നഗരസഭ ചെയർമാൻ അഡ്വ.ശശി വട്ടകൊവ്വൽ, പയ്യന്നൂർ തഹസിൽദാർ കെ രാജൻ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, രാഷ്ട്രീയ പ്രതിനിധികൾ, വ്യാപാരി വ്യവസായ പ്രതിനിധികൾ, സംഘടനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: