ലഹരി വിരുദ്ധ സന്ദേശവുമായി ആയിരങ്ങൾ കണ്ണിചേർന്ന മനുഷ്യച്ചങ്ങല

ജില്ലാ പഞ്ചായത്തിന്റെയും ലഹരി വിരുദ്ധ ജില്ലാതല കോ ഓർഡിനേഷൻ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ കണ്ണൂർ നഗരത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും ആയിരങ്ങൾ കണ്ണിചേർന്ന ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല തീർത്തു. ‘ലഹരിയല്ല ജീവിതം, ജീവിതമാണ് ലഹരി’ എന്ന സന്ദേശമുയർത്തി സിവിൽ സ്റ്റേഷൻ പരിസരത്ത് തുടങ്ങിയ  മനുഷ്യച്ചങ്ങലയിൽ  സമൂഹത്തിന്റെ നാനാതുറകളിൽനിന്നുള്ളവർ കണ്ണികളായി. എം പിമാരായ ഡോ. വി ശിവദാസൻ, അഡ്വ. പി സന്തോഷ് കുമാർ, കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. ടി ഒ മോഹനൻ, രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, എ ഡി എം കെ കെ ദിവാകരൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ടി സരള, മുൻ എം എൽ എ എം വി ജയരാജൻ, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അഗസ്റ്റിൻ ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ കലക്ടർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു. വിദ്യാർഥികൾ, സർക്കാർ ജീവനക്കാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കാളികളായി. കണ്ണൂർ സ്പോർട്സ് ഹോസ്റ്റൽ വിദ്യാർഥിനികളും കോളേജ് ഓഫ് കൊമേഴ്സ് വിദ്യാർഥികളും ഫ്ളാഷ് മോബ് അവതരിപ്പിച്ചു. വിവിധ തദ്ദേശ സ്ഥാപനങ്ങളുടെയും സ്‌കൂളുകളുടെയും നേതൃത്വത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിലും മനുഷ്യച്ചങ്ങല തീർത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: