പ്രവാസിയുടെ പണവും ഫോണും തിരിച്ചുനൽകി ഓട്ടോ ഡ്രൈവർ മാതൃകയായി

തളിപ്പറമ്പ്. ടൗണിൽ പെയിൻ്റ് കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ പോകുകയായിരുന്ന പ്രവാസിയുടെ കളഞ്ഞു പോയപണവും വില പിടിപ്പുള്ള മൊബെൽ ഫോണും തിരിച്ചുനൽകി ഓട്ടോ ഡ്രൈവർ മാതൃകയായി.ഓട്ടോ ഡ്രൈവർ ആലക്കോട് സ്വദേശി പാലക്കോടൻ റഷീദ് ആണ് ഇന്നലെ രാത്രിയോടെ പണവും മൊബെൽ ഫോണും ഉടമസ്ഥനായ കുപ്പം കണിക്കുന്നിലെ പ്രവാസി ടി.ഒ.ഗണേശന് തിരിച്ചുനൽകി മാതൃകയായത്.

ദിവസങ്ങൾക്ക് മുമ്പ് വിദേശത്ത് നിന്നെത്തിയ ഗണേശൻ, ഇന്നലെ രാവിലെ പെയിൻറും സാധന സാമഗ്രികളും വാങ്ങാൻ
മരത്തക്കാട് നിന്നും കപ്പാലത്തേക്കുള്ള ഓട്ടോ യാത്രക്കിടെയാണ് പണവും ഫോണും നഷ്ടപ്പെട്ടത്. മറ്റൊരാളുടെ ഫോണിൽ നിന്നും മൊബെൽ ഫോണിലേക്ക് വിളിച്ചുവെങ്കിലും ഫോൺ റിംഗ് ചെയ്യുന്നതല്ലാതെ മറുപടി ഉണ്ടായില്ല. തുടർന്ന് തളിപ്പറമ്പ് പോലീസിൽ പരാതിയും നൽകി.പോലീസ് അന്വേഷണത്തിൽ ടവർ ലൊക്കേഷൻ വൈകുന്നേരത്തോടെ പാണപ്പുഴ ആലക്കാട് കണ്ടെത്തി. വാഹനം കഴുകുന്നതിനിടെയാണ് പണവും ഫോണും ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടത്.തുടർന്ന് തളിപ്പറമ്പ് ചാരിറ്റി ആൻറ്കൾച്ചറൽ ഫോറം സെക്രട്ടറി കോമത്ത് മുരളീധരൻ, കെ.ബി.രാജൻ,ഓട്ടോ ഡ്രൈവർ വി എം. ഷഫീർ എന്നിവരുടെ സാന്നിധ്യത്തിൽ പണവും മൊബെൽ ഫോണും ഉടമസ്ഥന് കൈമാറി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: