നെൽകൃഷി നടീൽ ഉദ്ഘാടനം

0

എടച്ചൊവ്വ അതിരകം വയലുകൾ തരിശുരഹിതമാക്കുന്നതിൻ്റെ ഒന്നാം ഘട്ടമായി ഈ വർഷം രണ്ടാം വിളയായി എടച്ചൊവ്വ വയലിൽ 40 ഏക്കർ (സ്ഥിരം കൃഷി + തരിശ് കൃഷി) സ്ഥലത്ത് നെൽകൃഷിക്ക് ഒരുങ്ങിക്കഴിഞ്ഞു.
എടച്ചൊവ്വ പാടശേഖരത്തിലെ രണ്ടാം വിള നെൽകൃഷിയുടെ നടീൽ ഉദ്ഘാടനം കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ.ടി.ഒ.മോഹനൻ എടച്ചൊവ്വ ഓത്തിയിൽ താഴെ ഭാഗത്ത് പി.സി. നന്ദനൻ്റെ ഉടമസ്ഥതയിലുള്ള വയലിൽ നിർവ്വഹിച്ചു. കൗൺസിലർ എൻ.ഉഷ അധ്യക്ഷത വഹിച്ചു.
കൗൺസിലർ
ഇ.ടി.സാവിത്രി, എടക്കാട് കൃഷി അസി.ഡയറക്ടർ സീമ സഹദേവൻ, മയ്യിൽ റൈസ് പ്രൊഡ്യൂസേർസ് കമ്പനി എം.ഡി. ടി.കെ ബാലകൃഷ്ണൻ ,എളയാവൂർ കൃഷി ഓഫീസർ കെ.ടി.രമ, അസി. കൃഷി ഓഫീസർ
ബിജു ഒറക്കൻ , എന്നിവർ സംസാരിച്ചു.
കൃഷി അസിസ്റ്റൻ്റ് വിധുൻ പ്രകാശ്, കെ.പ്രമോദ്, എം.പി.അരവിന്ദൻ ,കർഷകരായ പി.സി.നന്ദനൻ, ആനന്ദബാബു തുടങ്ങിയവർ സന്നിഹിതരായിരുന്നു.

8 ഹെക്ടർ തരിശ് കൃഷി മയ്യിൽ റൈസ് പ്രൊഡൂസേർസ് കമ്പനിയാണ് ഏറ്റെടുത്ത് ചെയ്യുന്നത്.

നെൽകൃഷിക്കായി കണ്ണൂർ കോർപ്പറേഷൻ എല്ലാവിധ സഹായങ്ങളും ചെയ്യാൻ തയ്യാറാണെന്നും നിലവിൽ എടച്ചൊവ്വ വയലിൽ ട്രാക്ടർ പാസേജ് വേണമെന്ന കർഷകരുടെ ആവശ്യം ഈ വർഷം തന്നെ പദ്ധതിയിൽ ഉൾപ്പെടുത്തി പരിഗണിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അടുത്ത വർഷത്തോടെ എടച്ചൊവ്വ വയൽ പൂർണ്ണമായും തരിശുരഹിതമാക്കാൻ കഴിയണമെന്നും മേയർ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: