ലോഡ്ജിൽ മോഷണം; പ്രതി അറസ്റ്റിൽ

കണ്ണൂർ :ലോഡ്ജിൽ മുറിയെടുത്ത ശേഷം റിസപ്ഷനിലെ ജീവനക്കാരൻ്റെ മൊബെൽ ഫോൺ മോഷ്ടിച്ചു കടന്നു കളഞ്ഞ ഏഴോളം കേസിലെ പ്രതി പിടിയിൽ. കണ്ണപുരം സിദ്ധിഖ് മസ്ജിദിന് സമീപം താമസിക്കുന്ന പി.പി. സവാദിനെ (35)യാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി.എ. ബിനു മോഹനും സംഘവും അറസ്റ്റ് ചെയ്തത്. കഞ്ചാവ് കേസുകൾ ഉൾപ്പെടെയുള്ള കേസിൽ പ്രതിയായ ഇയാൾ ദിവസങ്ങൾക്ക് മുമ്പ് കണ്ണൂർ മുനീശ്വരൻ കോവിലിന് സമീപത്തെ സ്വീറ്റിലോഡ്ജിൽ മുറിയെടുത്ത് താമസിക്കുന്നതിനിടെ അതിരാവിലെ ജീവനക്കാരൻ്റെ മൊബെൽ ഫോണുമായി കടന്നു കളയുകയായിരുന്നു. ലോഡ്ജിലെ സിസിടിവി യിൽ നിന്ന് മോഷ്ടാവിൻ്റെ ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. അന്വേഷണത്തിനിടെയാണ് പ്രതി പിടിയിലായത്.