സ്വതന്ത്ര കർഷക സംഘം  സമരം നടത്തി

മാതമംഗലം:- കേന്ദ്ര സംസ്ഥാന സർക്കാറുകൾ കർഷകരോട് കാണിക്കുന്ന അവഗണനയിലും ഉത്തർ പ്രദേശിലും ഹരിയാനയിലും മറ്റും  കർഷകർക്ക് നേരെ നടക്കുന്ന ആക്രമങ്ങളിലും പ്രതിഷേധിച്ച് സ്വതന്ത്ര കർ ഷക സംഘം പയ്യന്നൂർ മണ്ഡലം കമ്മിറ്റി മാതമംഗലത്ത് സമരം നടത്തി.
പയ്യന്നൂർ മണ്ഡലം പ്രസിഡന്റ് ടി.പി.മഹമൂദ് ഹാജിയുടെ അദ്ധ്യക്ഷതയിൽ മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി കെ.കെ.അഷ്റഫ് ഉദ്ഘാടനം ചെയ്തു .    പി.കെ. അബ്ദുൽ ഖാദർ മൗലവി,വി.കെ.പി.ഇസ്മാഈൽ, അഷ്റഫ് പെടേന,മഹ്മൂദ് ഹാജി പുളിങ്ങോം, സി.മൊയ്തു തായിറ്റേരി,മുർഷിദ് കോയിപ്ര, അബ്ദുള്ള ഹാജി പെരിങ്ങോം, അബ്ദുൽ ജബ്ബാർ മാതമംഗലം നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: