തളിപ്പറമ്പ് പുളിമ്പറമ്പിൽ വീട് കയറി അക്രമം: യുവാവിന് വെട്ടേറ്റു, പിന്നിൽ ലഹരിമാഫിയ

തളിപ്പറമ്പ: പുളിമ്പറമ്പില്‍ ഒരു സംഘം യുവാവിനെ വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നോടെ തോട്ടാറമ്പിലാണ് സംഭവം. പുളിമ്പറമ്പില്‍ വ്യാപകമായി ലഹരി മദ്യ വില്‍പ്പന നടക്കുന്നതായി നേരത്തെ പരാതികളുയര്‍ന്നിരുന്ന ഈ സംഘത്തില്‍ പെട്ടവരാണ് തോട്ടാറമ്പിലെ ജസ്റ്റിന്‍ എന്ന ഉല്ലാസിനെ(32) വീട്ടില്‍ കയറി അക്രമിച്ചതെന്നാണ് പരാതി.

വീട്ടിനകത്ത് തേര്‍വാഴ്ച്ച നടത്തിയ സംഘം വീട്ടുകാരെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയാണ് തിരിച്ചു പോയത്. പരിക്കേറ്റ ജസ്റ്റിനിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: