പാനൂരിൽ യൂത്ത്ലീഗിന് നേരെ ആക്രമണം

പാനൂർ : കൂറ്റേരിയിലെ ചേമ്പിലക്കോത്ത് പള്ളിക്ക് സമീപം വച്ച് മൂന്നു ചെറുപ്പക്കാരാണ് 20 അംഗ സംഘംത്തിന്റെ അക്രമത്തിന് ഇരയായത്. കൂറ്റേരി പൊയിൽ മഞ്ജുർ (29) സൈദ് മനാഫ് (22) (ഇവർ രണ്ടുപേരും മാക്യു മാർട്ട് സൂപ്പർമാർക്കറ്റിലെ പാനൂരിലെ തൊഴിലാളികളാണ്)അരയാക്കൂൽ സ്വദേശി ത്വാഹ മൻസ്സിലിൽ ആദിൽ (21) (പാനൂർ പവർഫുൾ റെഡിമേഡിലെ ജോലിക്കാരനും ബികോം വിദ്യാർത്ഥി കൂടിയാണ്)ഇവർക്ക് മൂന്നു പേർക്കുമാണ് പാനൂരിൽ വച്ച് അക്രമണം നടന്നത്. തുടർന്ന് 10.30 ഓടെ ചെണ്ടയാട് വച്ച് ഒരു സംഘംപേർ നടന്നു പോകുന്ന അഞ്ച് ചെറുപ്പക്കാരെ അക്രമിച്ചു. അതിൽ തലക്കടിയേറ്റ രിഫായത്ത് ഒതയോത്തിനെയടക്കം പരിക്കെറ്റവരെ (20) ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ കൊണ്ടുപോയി. പരിക്കേറ്റവരെ സംസ്ഥാന യൂത്ത് ലീഗിന്റെ സെക്രട്ടറി സി.കെ മുഹമ്മദലി, ജില്ലാ യൂത്ത് ലീഗിന്റെ പ്രസിഡണ്ട് നസീർ നെല്ലൂർ, മണ്ഡലം യൂത്ത് ലീഗിന്റെ പ്രസിഡന്റ് വി.ഫൈസൽ മാസ്റ്റർ, നൗഫൽ പനോൽ,സി.കെ നജാഫ്, സാദിഖ്, അർഷദ് മൂലക്കാട്, അക്ബർ പെരിങ്ങത്തൂർ, പി.കെ മുഹമ്മദലി എന്നീ നേതാക്കൾ സന്ദർശിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: