സ്കൂൾ പ്രവേശനോത്സവം മേയർ അഡ്വ.
ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്തു

കണ്ണൂർ ഗവൺമെന്റ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ പ്രവേശനോത്സവം മേയർ അഡ്വ.
ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്തു.
കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ അധ്യക്ഷത വഹിച്ചു.
ബി.പി.ഒ.
കെ സി സുധീർ,
സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് പവിത്രൻ മാസ്റ്റർ, പ്രിൻസിപ്പൽ വിമ.ടി.,
ഹെഡ്മാസ്റ്റർ പ്രദീപ് നാരോത്ത്,
പിടിഎ പ്രസിഡണ്ട് ലതേഷ്,
ഷമീം രഹന,
ഗീത പി ഒ തുടങ്ങിയവർ സംസാരിച്ചു.
വിശിഷ്ടാതിഥികളെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു.
നാടൻ പാട്ട് കലാകാരൻ റംഷി പട്ടുവത്തിന്റെ നേതൃത്വത്തിൽ ഉണർത്തുപാട്ട് എന്നപേരിൽ നാടൻ പാട്ട് പരിപാടികളും സംഘടിപ്പിച്ചിരുന്നു.

കണ്ണൂർ നോർത്ത് സബ് ജില്ലാതല പ്രവേശനോത്സവം തളാപ്പ് മിക്സഡ് യുപി സ്കൂളിൽ മേയർ അഡ്വ. ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡണ്ടും ഡിവിഷൻ കൗൺസിലറുമായ എം പി രാജേഷ് അധ്യക്ഷത വഹിച്ചു.
കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ സുരേഷ് ബാബു, കണ്ണൂർ നോർത്ത് എ. ഇ. ഒ.
കെ പി പ്രദീപ് കുമാർ,
എം ഷാജിവ്, രേഷ്കുമാർ, നളിനാക്ഷൻ, ഹെഡ്മാസ്റ്റർ ശശീന്ദ്രൻ സി,
മദർ പിടിഎ പ്രസിഡണ്ട് സീമ ജയചന്ദ്രൻ,
ഷാലറ്റ് മാർട്ടിൻ ഫെർണാണ്ടസ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: