എഴുത്തച്ഛന് പുരസ്കാരം പി. വത്സലയ്ക്ക്

തിരുവനന്തപുരം. 2021 ലെ എഴുത്തച്ഛന് പുരസ്കാരം നോവലിസ്റ്റും കഥാകൃത്തുമായ പി. വത്സലയ്ക്ക്. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന പരമോന്നത ബഹുമതിയാണ് എഴുത്തച്ഛന് പുരസ്കാരം. അഞ്ചുലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന് അധ്യക്ഷനും ഡോ. ഇ. ഇക്ബാല്‍, ആലങ്കോട് ലീലാകൃഷ്ണന്, കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, സാംസ്കാരിക പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് എന്നിവരടങ്ങിയ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്ത്.