വാണിജ്യ സിലിണ്ടറിന് വൻ വില വർധന; 266 രൂപ കൂട്ടി

വാണിജ്യ സിലിണ്ടറിന് വൻ വില വർധന. സിലിണ്ടറിന് 266 രൂപ കൂട്ടി. ഡൽഹിയിൽ 19 കിലോ വാണിജ്യ സിലിണ്ടറുകൾക്ക് 1734 രൂപയിൽ നിന്നും 2000 രൂപ കടന്നു. എന്നാൽ ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയും കോർപറേഷൻ എന്നീ പെട്രോളിയും കമ്പനികളുടെ സംയുക്ത യോഗത്തിന് ശേഷമാണ് വിലവർധന പ്രഖ്യാപിച്ചത്.

രണ്ട് മാസത്തിനിടെ ഇത് നാലാം തവണയാണ് പാചക വാതക വില വർധിപ്പിക്കുന്നത്. ഗാർഹിക ആവശ്യങ്ങൾക്കുള്ള എല്ലാ വിഭാഗം എൽ പി ജി സിലിണ്ടറുകൾക്കും കഴിഞ്ഞ ഒക്ടോബർ ആറിന് 15 രൂപ വർധിപ്പിച്ചിരുന്നു.

ഇതിനിടെ രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിനും ഡീസലിനും ലിറ്ററിന് 48 പൈസയാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 112.25 രൂപയും കോഴിക്കോട് 110. 40 രൂപയുമാണ് ഇന്നത്തെ വില. ഡീസലിന് തിരുവനന്തപുരത്ത് 105.94 രൂപയും കോഴിക്കോട് 104.30 രൂപയുമായി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: