കണ്ണൂർ സിറ്റി നാലുവയലിൽ മരിച്ച 11 കാരി ഫാത്തിമയുടെ മൃതദേഹം ഖബറടക്കി

കണ്ണൂർ: കണ്ണൂർ സിറ്റി നാലുവയലിൽ മരിച്ച 11 കാരി ഫാത്തിമയുടെ മൃതദേഹം ഖബറടക്കി. കണ്ണൂർ സിറ്റി നാലുവയൽ ദാറുൽ ഹിദായത്തിൽ അബ്ദുൽ സത്താറിന്റെ മകൾ എം.എ ഫാത്തിമ (11) ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ്‌മോർട്ടത്തിന് ശേഷം ആറുമണിയോടെ കണ്ണൂർ സിറ്റി നാലുവയലിലെ വീട്ടിൽ എത്തിച്ച മൃതദേഹം പൊതുദർശനത്തിന് ശേഷം ഖബറടക്കം കണ്ണൂർ സിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു. മാതാവ്: എംഎ സാബിറ, പിതാവ്: എംസി സത്താർ. സഹോദരങ്ങൾ: സാബിഖ്, സാഹിർ, സഹൽ. കണ്ണൂർ സിറ്റി സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. അരട്ടക്കപ്പള്ളി മദ്രസയിൽ ആറാം ക്ലാസ് വിദ്യാർഥിനിയുമാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: