ഇരിട്ടി ഉപജില്ലയിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായി- എ ഇ ഒ

ഇരിട്ടി : ഉപജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലും കുട്ടികളെ വരവേൽക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ഇരിട്ടി എ ഇ ഒ എം.ടി. ജെയ്‌സ് അറിയിച്ചു. മുഴുവൻ വിദ്യാലയങ്ങളിലും ഞായാറാഴ്ച്ച അധ്യാപകരുടേയും രക്ഷിതാക്കളുടേയും നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തി. 11 പഞ്ചായത്തുകളിലും ഇരിട്ടി നഗരസഭയിലുമായി വ്യാപിച്ചു കിടക്കുന്ന ഉപജില്ലയിലെ 11 ഹയർസെക്കൻഡറി വിദ്യാലയങ്ങളിലും 19 ഹൈസ്‌ക്കൂളിലും 79 പ്രൈമറി വിദ്യാലയങ്ങളിലും 11 എം ജി എൽ സികളിലുമായി 31000 ത്തോളം വിദ്യാർത്ഥികളാണ് ഉള്ളത്. എല്ലാ വിദ്യാലയങ്ങിലും തെർമർ സ്‌കാനുകൾ നൽകി. ബയോ ബബിൾ സംവിധാനം, സാനിറ്റെസർ, സോപ്പ്, ഹാൻഡ് വാഷ്, എന്നിവ എല്ലാ വിദ്യാലയങ്ങളിലും ക്രമീകരിച്ചു. എല്ലാ ദിവസവും ഓരോ വിദ്യാലയങ്ങളുടേയും കാര്യങ്ങൾ വിലയിരുത്തി ആവശ്യമായ തിരുത്തലുകൾ വരുത്താനുള്ള നടപടിയും സ്വീകരിച്ചു. സുരക്ഷയുൾപ്പെടെയുള്ള കാര്യങ്ങൾ ശരിരായ രീതിയിൽ നടപ്പാക്കുന്നതിന് അതാത് മേഖലയിലെ സ്റ്റേഷൻ ഓഫീസർമാരുമായും ആശയ വിനിമയും പൂർത്തിയാക്കിയതായും എ ഇ ഒ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: