കെ റെയിൽ പദ്ധതി ഉപേക്ഷിക്കണം – കേരള കോൺഗ്രസ് ( ജേക്കബ് )

ഇരിട്ടി : കേരളത്തെ കീറി മുറിച്ച് കോടിക്കണക്കിന് രൂപ ചിലവഴിച്ച് കാസർകോട് മുതൽ തിരുവനന്തപുരം വരെ നടപ്പിലാക്കാൻ പോകുന്ന കെ റെയിൽ പദ്ധതി സാധാരണക്കാർക്ക് ഉപകാരപ്പെടില്ലെന്ന് കേരളാ കോൺഗ്രസ് (ജേക്കബ്) സംസ്ഥാന വർക്കിങ് കമ്മിറ്റി ചെയർമാൻ എം.സി. സബാസ്റ്റ്യൻ പറഞ്ഞു. ടി.എം. ജേക്കബിന്റെ പത്താം ചരമദിനത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേർതൃത്വത്തിൽ ഇരിട്ടി മാരാർജി ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ യോഗം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുഷ്പാർച്ചനക്ക് ശേഷം നടന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് ജോസ് ചുക്കനനാനി അദ്ധ്യക്ഷനായി. സംസ്ഥാന ട്രഷറർ വൽസൻ അത്തിക്കൽ അനുസ്മരണ ഭാഷണം നടത്തി. മാത്തുക്കുട്ടി പന്തപ്ലാക്കൽ, എസ് .ജെ . മാണി, കെ.വി. വർഗ്ഗീസ് വി.എം. സബാസ്റ്റ്യൻ, പ്രമോദ് മട്ടന്നൂർ, പി .ടി. ബിജു, അരൂൺ സിറിയക്ക് , ബിജു സി മാണി, ബാബു പുളിയൻമാക്കൽ , വിനയൻ ചാല, രാധാകൃഷ്ണൻ കണ്ണൂർ, തോമസ് കുട്ടുങ്കൽ, ജോയി ചെറുപുഴ എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: