പിണറായി കണ്‍വെന്‍ഷന്‍ സെന്റര്‍ ചൊവ്വാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പിണറായിയില്‍ അത്യാധുനിക സജ്ജീകരണങ്ങളോടെ നിര്‍മിച്ച പിണറായി കണ്‍വെന്‍ഷന്‍ സെന്റര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച (നവംബര്‍ മൂന്ന്) നാടിന് സമര്‍പ്പിക്കും. രാവിലെ 10.30 ന് ഓണ്‍ലൈനായി നടക്കുന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ അധ്യക്ഷനാകും. 
സ്ഥലമേറ്റെടുപ്പും കെട്ടിടത്തിന്റെ നിര്‍മാണവും ഉള്‍പ്പെടെ 18.65 കോടി രൂപയാണ് കണ്‍വെന്‍ഷന്‍ സെന്ററിനായി ചെലവഴിച്ചത്. ഇരുനിലകളിലായി നിര്‍മാണം പൂര്‍ത്തിയാക്കിയ കണ്‍വെന്‍ഷന്‍ സെന്ററില്‍ തൊള്ളായിരത്തില്‍ അധികം പേരെ ഉള്‍ക്കൊള്ളുന്ന വിശാലമായ ഓഡിറ്റോറിയം, 450 പേര്‍ക്ക് ഇരിക്കാവുന്ന ഡൈനിംഗ് ഏരിയ, കിച്ചണ്‍ സംവിധാനം, ജൈവ മാലിന്യ സംസ്‌ക്കരണ യൂണിറ്റ്, വേസ്റ്റ് വാട്ടര്‍ മാനേജ്മെന്റ് സിസ്റ്റം എന്നിവ ലൊരുക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ മിനി ഓഡിറ്റോറിയമായും ഡൈനിംഗ് ഏരിയ ഉപയോഗിക്കാന്‍ സാധിക്കും. 
വിവാഹം, സെമിനാറുകള്‍, വിവിധ കലാപരിപാടികള്‍, യോഗങ്ങള്‍ തുടങ്ങിയവ നടത്തുന്നതിനാവശ്യമായ എല്ലാ സൗകര്യങ്ങളും സെന്ററിലൊരുക്കിയിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, മുന്‍ എംഎല്‍എ കെ കെ നാരായണന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കും. 
 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: