ബിജെപി പ്രവര്‍ത്തകന്‍റെ വീടിന് മുന്നില്‍ സ്ഫോടനം

കണ്ണൂര്‍: പ​യ്യ​ന്നൂ​ര്‍ കാ​ങ്കോ​ല്‍ ആ​ല​പ്പ​ട​മ്ബി​ല്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന്‍റെ വീ​ടി​ന് മു​ന്നി​ല്‍ സ്ഫോ​ട​നം. റിട്ടയേര്‍ഡ് അ​ധ്യാ​പ​ക​ന്‍ കു​ന്നു​മ്മ​ല്‍ ക​രു​ണാ​ക​ര​ന്‍റെ മ​ക​നും ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​നും ജ​നം ടി​വി കാ​മ​റാ​മാ​നു​മാ​യ ശ്രീ​ജ​യ​ന്‍റെ വീ​ടി​ന് മു​ന്നി​ലെ റോ​ഡി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.

അ​ര്‍​ദ്ധ​രാ​ത്രി 12.30 ഓ​ടെ​യാ​യിരുന്നു സ്ഫോ​ട​നം. ബൈ​ക്കി​ലെ​ത്തി​യ സം​ഘ​മാ​ണ് സ്ഫോ​ട​നം ന​ട​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന. വി​വ​ര​മ​റി​ഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പരിസരങ്ങളില്‍ തെരച്ചില്‍ നടത്തി. ബോം​ബ് സ്ക്വാ​ഡും ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ദ​രും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി.​

മു​മ്ബ് ശ്രീ​ജ​യ​ന്‍റെ വീ​ടി​ന് മു​ന്നി​ല്‍ റീ​ത്ത് വ​ച്ച സം​ഭ​വ​മു​ണ്ടാ​യി​രു​ന്നു. സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന ശ്രീ​ജ​യ​ന്‍റെ ബ​ന്ധു​വാ​യ ശ്രീ​കാ​ന്തി​ന്‍റെ വീ​ട്ടുമ​തി​ല്‍ ത​ക​ര്‍​ത്ത സം​ഭ​വ​വും മുന്‍പുണ്ടായിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: