സ്വിമ്മിംഗ് പൂള്‍ നവംബര്‍ മൂന്നിന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

തലശ്ശേരി: സംസ്ഥാന കായിക യുവജനക്ഷേമ വകുപ്പിന്റെയും പിണറായി ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ നിര്‍മ്മിച്ച സ്വിമ്മിംഗ് പൂളിന്റെ ഉദ്ഘാടനം നവംമ്പര്‍ 3ന് വൈകിട്ട് 4ന് എരു വെട്ടി – കോഴൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കുമെന്ന് പിണറായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ഗീതമ്മയും കോങ്കി രവീന്ദ്രനും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കായിക യുവജന കാര്യവകുപ്പ് മന്ത്രി.ഇ പി.ജയരാജന്‍ അധ്യക്ഷത വഹിക്കും.22 .5 സെന്റ് സ്ഥലത്താണ് സ്വീമ്മിംഗ് പൂള്‍ നിര്‍മ്മിച്ചിട്ടുള്ളത.് 122 കോടി രൂപയാണ് ചിലവ് കായിക എഞ്ചിനിയറിംഗ് വിഭാഗമാണ് പൂള്‍ നിര്‍മ്മിച്ചിട്ടുള്ളത്.ചുറ്റുമതില്‍, ഡ്രസ്സിംഗ് റൂം, പ്ലാന്റ് റൂം. നീന്തല്‍ പരിശിലനത്തിനുള്ള ഉപകരണങ്ങള്‍, ശുദ്ധീകരണ സംവിധാനം.ഓഫീസ് കെട്ടിടം, 5 നീന്തല്‍ റാക്കറ്റുകള്‍, പരീശീലനത്തിനുള്ള ഉപകരണങ്ങള്‍ തുടങ്ങി എല്ലാ രീതിയിലുള്ള സംവിധാനങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു.

രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് നീന്തലിനുള്ള സമയം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇവിടെ നിന്തല്‍ പരിശീലനം നല്‍കും. മുതിര്‍ന്നവര്‍ക്ക് 50 രൂപയും കുട്ടികള്‍ക്ക് 30 രൂപയുമാണ് ഫീസ്. ജില്ലാ സ്‌കൂള്‍ നീന്തല്‍ മത്സരങ്ങളും ഇവിടെ നടത്താനുള്ള സൗകര്യം ഒരുക്കിയതായി സംഘാടകര്‍ പറഞ്ഞു .ചടങ്ങില്‍ എം.പി.മാരായ പി.കെ ശ്രീമതി.കെ.കെ രാഗേഷ് .കായിക വകുപ്പ് പ്രിന്‍സിപ്പല്‍ സി ക്രട്ടറി ജയതിലക് .ഐ .എ .എസ് .ജില്ലാ കലക്ടര്‍ .മീര്‍ മുഹമ്മദലി .തുടങ്ങിയവര്‍ സംബന്ധിക്കും.സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി.ദാസന്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.കെ.വിനീഷ്.പി.ബാലന്‍, തലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിന്റ്.കെ .കെ .രാജീവന്‍.പ്രസിഡന്റ് .പി .കെ .ഗീതമ്മ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. സ്വിമ്മിംഗ് പൂള്‍ ഓഫീസ് കെട്ടിടത്തിനും കിണറിനും സൗജന്യമായി സ്ഥലം വിട്ടു നല്‍കിയ സൗദി റിയാദില്‍ ജോലി നോക്കുന്ന കെ.ഇസ്മയിലിനെ ചടങ്ങില്‍ ആദരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ കെ.ഇസ്മയില്‍, .കെ.പി.സദു മാസ്റ്റര്‍, അഡ്വ.കെ. അജിത്കുമാര്‍ , വാര്‍ഡ് മെമ്പര്‍ .യു. അജിത എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: