മയ്യിൽ നാറാത്ത് ഗ്രാമപഞ്ചായത്ത് ഇനി ജന സൗഹ്യദ പഞ്ചായത്ത്

കണ്ണൂർ :മയ്യിൽ നാറാത്ത് ഗ്രാമപഞ്ചായത്തും ഇനി ജനസൗഹ്യദ പഞ്ചായത്തിലേക്ക് എന്ന പ്രഖ്യാപനം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ഉദ്‌ഘാടനം ചെയ്തു. ജനസേവന പ്രവർത്തനങ്ങളും സർട്ടിഫിക്കറ്റുകളും നിശ്ചിത തിയ്യതിക്ക് തന്നെ നൽകുക, സാങ്കേതിക വിഷയങ്ങളിൽ കുരുങ്ങിക്കിടക്കുന്ന ഫയലുകളിൽ വേഗത്തിൽ തീർപ്പുണ്ടാക്കുക, മറ്റ് പ്രവർത്തനങ്ങളിൽ കാര്യക്ഷമത ഉറപ്പ് വരുത്തുക, അഴിമതി രഹിതമാക്കുക എന്നിവയാണ് ജനസൗഹ്യദ പഞ്ചായത്ത് ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായി വാർഡുകളിൽ നിന്ന് പഞ്ചായത്തിന്റെ പൊതുവായുള്ള പ്രവർത്തനങ്ങളെ സംബന്ധിച്ചും, അടിസ്ഥാന സൗകര്യ വികസനത്തിൽ മുൻകൈ നടത്തേണ്ട മാറ്റങ്ങൾ, ഓഫിസിനകത്തെ വിവിധ സെക്ഷൻ ഓഫിസ് പ്രവർത്തനം എന്നിവ സംബന്ധിച്ച് സർവ്വേ വഴി അഭിപ്രായ രൂപികരണം നടത്തി. നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ ശ്യാമള അധ്യക്ഷയായി പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. കാണിക്യഷ്ണൻ, കെ ബൈജു,കബീർ കണ്ണാടിപ്പറമ്പ്, എ രത്നാകരൻ, പി പി രാധകൃഷ്ണൻ എന്നിവർ സംസാരിച്ചു. ജയഗോപാലൻ, പി ഗോവിന്ദൻ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി പി ബാലൻ സ്വാഗതവും പ്രകാശൻ നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: