ചരിത്രത്തിൽ ഇന്ന്: നവംമ്പർ ഒന്ന്.

1വീണ്ടും ഒരു പുതിയ മാസത്തിലേക്ക്… നവംബറിന് സ്വാഗതം.. നവംബർ എന്ന് കേൾക്കുമ്പോൾ ഓർമ വരുന്നത് പത്മരാജന്റെ നവംബറിന്റെ നഷ്ടമാണ്..

നവംബറിന് എന്താ നഷ്ടപ്പെടാനുള്ളത്… ഡിസംബർ മാത്രം… 2018 ന് ഇനി നഷ്ടപ്പെടാൻ 2 മാസം മാത്രം ബാക്കി…

ഇന്ന് നവംബറിലെ ഒന്നാമത് വ്യാഴം… International stout day..
ഇന്ന് prime meridian day
ഇന്ന് കേരള പിറവി ദിനം… 1956 ൽ ഇന്നേ ദിവസമാണ് തിരുവിതാംകൂർ- കൊച്ചി- മലബാർ എന്നീ മലയാളം സംസാരിക്കുന്ന നാട്ട് രാജ്യങ്ങൾ ചേർന്ന് കേരളം രൂപീകരിച്ചത്…. 1956 ൽ ഇന്നേ ദിവസം തന്നെയാണ് മൈസൂർ, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ, സംസ്ഥാനങ്ങളും ചണ്ഡിഗഢ്, ലക്ഷദ്വീപ്, ആൻഡമാൻ, ഡൽഹി എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളും നിലവിൽ വന്നത്…
1755… പോർട്ടുഗൽ ഭൂകമ്പം.. അര ലക്ഷത്തിലേറെ മരണം..
1894… ഡിഫ്തീരിയ ക്കെതിരെ മരുന്നു കണ്ടു പിടിച്ചതായി പാരീസിലെ ഡോ Raux പ്രഖ്യപിച്ചു..
1894- നിക്കൊളോസ് 11 റഷ്യയിലെ tsar ആയി…
1911- വിമാനത്തിൽ നിന്ന് ബോംബ് വർഷിക്കുന്ന രീതി ആദ്യമായി തുടങ്ങി….
1913- ലാലാ ഹർദയാലും മറ്റും ചേർന്ന് ഗദ്ദാർ പാർട്ടി അമേരിക്കയിൽ വച്ച് രൂപീകരിച്ചു…
1931- കേരള ഗാന്ധി കെ. കേളപ്പന്റെ നേതൃത്വത്തിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള അയിത്തോച്ചാടന സമരത്തിന്റെ ഭാഗമായി ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചു….
1936- ഇറ്റലി- ജർമനി സൈനിക സഖ്യം Axis… നിലവിൽ വന്നു..
1952 .. അമേരിക്ക ivy mike എന്ന് വിളിപ്പേരിട്ട ഏറ്ററും വലിയ ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചു..
1954-Fulgencio Batista Cuba യിലെ ഭരണാധികാരിയും ഏകാധിപതിയുമായി.
1954- ഫ്രഞ്ച് കോളനികളായ പോണ്ടിച്ചേരി, കരക്കൽ, യാനം, മാഹി എന്നിവ ഇന്ത്യക്ക് കൈമാറി…
1956- കേരള ഹൈക്കോടതി നിലവിൽ വന്നു…
1960- ദേശീയ വാർധക്യകാല പെൻഷൻ പദ്ധതി തുടങ്ങി..
1966- ഹരിയാന സ്ഥാനം രൂപീകരിച്ചു..
1967- പ്രഥമ കേരള ലോട്ടറി വിതരണം ആരംഭിച്ചു..
1973- മൈസൂർ സംസ്ഥാനം കർണാടക എന്ന് പേര് മാറ്റി..
1980- വയനാട് ജില്ല സ്ഥാപകദിനം
1982- പത്തനം തിട്ട ജില്ല നിലവിൽ വന്നു…
1993- യൂറോപ്യൻ രാജ്യങ്ങൾക്ക് യൂറൊ എന്ന പൊതു നാണയം ഉപയോഗിക്കാവുന്ന Maastritch treaty നിലവിൽ വന്നു…
1997.. ജയിംസ് കാമറൂൺ സംവിധാന ചെയ്ത നിരവധി Oscar നേടിയ Leonardo De Caprio (നായകൻ) Kite Winslet (നായിക) അഭിനയിച്ച the titanic എന്ന ചിത്രം റിലീസ് ചെയ്തു..
2000- ചത്തിസ്ഗഢ് സംസ്ഥാനം നിലവിൽ വന്നു..
2003- പ്രഥമ ആഫ്രോ ഏഷ്യൻ ഗയിംസ് ഹൈദരബാദിൽ കൊടിയിറങ്ങി..
2006 – കേരള സർക്കാരിന്റെ ഹോസ്പിറ്റൽ കിയോസ് ക് പദ്ധതി മലപ്പുറത്തെ താഴെക്കാട് ഗ്രാമ പഞ്ചായത്തിൽ ഉദ്ഘാടനം ചെയ്തു…
2008- കേരള സർക്കാറിന്റെ കാൻസർ സുരക്ഷാ പദ്ധതി ആരംഭിച്ചു..
2012 – മലയാളം സർവകാലാശാല തിരൂർ ആസ്ഥാനമാക്കി നിലവിൽ വന്നു…

ജനനം
1935- എഡ്വാർഡ് സൈദ്. പാലസ്തിൻ… US ബുദ്ധിജീവി, ചിന്തകൻ, ഓറിയൻറിലിസം എന്ന ഗ്രന്ഥത്തിന്റെ സൃഷ്ടാവ്..
1950- വിഭൂതി ഭൂഷൻ ബന്ദോപാദ്ധ്യായ.. ബംഗാളി സാഹിത്യകാരൻ..
1973… ഐശ്വര്യ റായ് ബച്ചൻ… ഹിന്ദി സിനിമാ താരം.. മുൻ ലോക സുന്ദരി.. അമിതാബിന്റെ മകൻ അഭിഷേകിന്റ ഭാര്യ
1974- V V S ലക്ഷ്മൺ.. (very very special Laxman) ഇന്ത്യയുടെ stylish test cricket batsman. ഹൈദരബാദ് സ്വദേശി.. 134 test ,8781 റൺസ്.. കൊമ്പൻമാരായ ഓസ്ട്രേലിയയെ കൊമ്പു കുത്തിച്ച വമ്പൻ എന്ന നിലയിൽ എന്നും ഓർക്കും..

ചരമം
1980- കെ.എ. ദാമോദര മേനോൻ.. സ്വാതന്ത്യ സമര സേനാനി.. മാതൃഭൂമി പത്രാധിപ സമിതി അംഗം
2005- വി.കെ. മാധവൻ കുട്ടി.. പ്രശസ്ത പത്ര പ്രവർത്തകൻ.. ഏറെക്കാലം മാതൃഭൂമിയിൽ പ്രവർത്തിച്ചു.
(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണുർ )

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: