ക​ണ്ണൂ​രി​ല്‍ വി​മാ​ന​മി​റ​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ ശ​ര​വേ​ഗ​ത്തി​ല്‍

കണ്ണൂർ:  

ക​ണ്ണൂ​ര്‍ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള നി​ര്‍മാ​ണ​ത്തി​ന് മോ​ണി​ട്ട​റി​ങ് സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്തി സ​ര്‍ക്കാ​ര്‍. പ​ദ്ധ​തി ന​ട​ത്തി​പ്പ് വേ​ഗ​ത്തി​ലാ​ക്കാ​നാ​ണ് ഈ ​സം​വി​ധാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​ടു​ത്ത​വ​ര്‍ഷം സെ​പ്റ്റം​ബ​റി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​ണ് സ​ര്‍ക്കാ​ര്‍ ല​ക്ഷ്യ​മെ​ങ്കി​ലും അ​ടു​ത്ത മാ​ര്‍ച്ചോ​ടെ​ത​ന്നെ നി​ര്‍മാ​ണം പൂ​ര്‍ത്തീ​ക​രി​ക്കു​ക​യാ​ണ് കി​യാ​ലി​ന്‍റെ ല​ക്ഷ്യം.kannurvarthakal.com

ഇ​തി​നു​വേ​ണ്ടി​യു​ള്ള ന​ട​പ​ടി​ക​ള്‍ക്ക് ക​ഴി​ഞ്ഞ​ദി​വ​സം മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. മ​ഴ​യെ​ത്തു​ട​ര്‍ന്ന് നി​ര്‍ത്തി​വെ​ച്ച റ​ണ്‍വെ സു​ര​ക്ഷാ​മ​തി​ല്‍ നി​ര്‍മാ​ണം അ​ടു​ത്ത​ദി​വ​സം പു​ന​രാ​രം​ഭി​ക്കുക്കും . kannurvarthakal.com ഇ​പ്പോ​ള്‍ പാ​സ​ഞ്ച​ര്‍ ടെ​ര്‍മി​ന​ല്‍ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ള്‍ഭാ​ഗ നി​ര്‍മാ​ണം ന​ട​ക്കു​ക​യാ​ണ്. ജ​നു​വ​രി​യോ​ടെ ഇ​ത് പൂ​ര്‍ത്തി​യാ​ക്കും. അ​വ​ശേ​ഷി​ക്കു​ന്ന റ​ൺ​വെ സു​ര​ക്ഷാ​മേ​ഖ​ല​യു​ടെ നി​ര്‍മാ​ണം ഫെ​ബ്രു​വ​രി​യി​ല്‍ പൂ​ര്‍ത്തി​യാ​ക്കും.
പ​ദ്ധ​തി പ്ര​ദേ​ശ​ത്തേ​ക്കു​ള്ള അ​നു​ബ​ന്ധ റോ​ഡു​ക​ള്‍, ചു​റ്റു​മ​തി​ല്‍ എ​ന്നി​വ​യു​ടെ നി​ര്‍മാ​ണ​വും അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. എ​യ​ര്‍ കാ​ര്‍ഗോ കോം​പ്ല​ക്സ്, സി​ഐ​എ​സ്എ​ഫ് കെ​ട്ടി​ടം, കി​യാ​ല്‍ ഓ​ഫി​സ് കോം​പ്ല​ക്സ്, ലൈ​റ്റി​ങ് സം​വി​ധാ​നം എ​ന്നി​വ ഇ​നി പൂ​ര്‍ത്തി​യാ​ക്കേ​ണ്ട​തു​ണ്ട്. വി​മാ​ന​ത്താ​വ​ള അ​നു​ബ​ന്ധ​മാ​യി മ​ള്‍ട്ടി​പ്ല​ക്സ്, ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പു​ക​ള്‍, വൈ​ഫൈ സൗ​ക​ര്യം എ​ന്നി​വ ഒ​രു​ക്കു​ന്നു​ണ്ട്.

വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ലൈ​റ്റ് അ​പ്രോ​ച്ചി​ങ്ങി​നാ​യി ക​ല്ലേ​രി​ക്ക​ര പാ​റ​പ്പൊ​യി​ല്‍ മേ​ഖ​ല​യി​ല്‍ 7.5 ഏ​ക്ക​ര്‍ സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി പൂ​ര്‍ത്തി​യാ​യി വ​രു​ക​യാ​ണ്.kannurvarthakal.com
അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള ആ​റ് റോ​ഡു​ക​ള്‍ നാ​ല് വ​രി​യാ​യി വി​ക​സി​പ്പി​ക്കാ​നു​ള്ള വി​ശ​ദ​മാ​യ അ​ലൈ​ന്‍മെ​ന്‍റ് പ്രൊ​പ്പോ​സ​ല്‍ ര​ണ്ടു മാ​സ​ത്തി​ന​കം സ​മ​ര്‍പ്പി​ക്കാ​ന്‍ യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. അ​ലൈ​ന്‍മെ​ന്‍റ് അ​ന്തി​മ​മാ​ക്കി വി​ശ​ദ​മാ​യ പ്രൊ​ജ​ക്റ്റ് റി​പ്പോ​ട്ട് (ഡി​പി​ആ​ര്‍) ത​യാ​റാ​ക്കാ​നു​ള്ള ഏ​ജ​ന്‍സി​യെ എ​ത്ര​യും വേ​ഗം നി​ശ്ച​യി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ട്. Kannurvarthakal.com വി​ശ​ദ​മാ​യ പ്രൊ​ജ​ക്റ്റ് റി​പ്പോ​ര്‍ട്ട് (ഡി​പി​ആ​ര്‍) നാ​ലു മാ​സ​ത്തി​ന​കം ത​യാ​റാ​ക്കാ​ൻ‌ യോ​ഗ​ത്തി​ല്‍ ധാ​ര​ണ​യാ​യി.

ക​ണ്ണൂ​രി​ല്‍ നി​ന്ന് 20 വി​മാ​ന സ​ർ​വീ​സു​ക​ള്‍ക്ക് ക​മ്പ​നി​ക​ള്‍ ഇ​തി​നോ​ട​കം അ​നു​മ​തി തേ​ടി​യി​ട്ടു​ണ്ട്. ഏ​ഴ് ആ​ഭ്യ​ന്ത​ര സ​ർ​വീ​സു​ക​ളും 13 അ​ന്താ​രാ​ഷ്ട്ര സ​ർ​വീ​സു​ക​ളു​മാ​ണ് ഇ​തി​ലു​ള്ള​ത്. കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തേ​ക്കാ​ളും പ്ര​തീ​ക്ഷ​യാ​ണ് ക​ണ്ണൂ​രി​ന്‍റെ കാ​ര്യ​ത്തി​ല്‍ വി​മാ​ന​ക​മ്പ​നി​ക​ള്‍ പു​ല​ര്‍ത്തു​ന്ന​ത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: