മുഖംമൂടി അക്രമം: ക്വട്ടേഷൻ സംഘം അറസ്റ്റിൽ

മുഴപ്പിലങ്ങാട്: മുഖംമൂടി ധരിച്ച് വയോധികനെ അക്രമിച്ച സംഭവത്തിൽ കൊട്ടേഷൻ സംഘത്തിൽ പെട്ട രണ്ടുപേരെ എടക്കാട് പോലീസ് അറസ്റ്റ് ചെയ്തു. മുഴപ്പിലങാട് ശ്രുതിലയ നിവാസിൽ കരി എന്ന എം.ഷിജിൽ(24), മുഴപ്പിലങ്ങാട് ലക്ഷംവീട് കോളനിയിലെ തേര കടവത്ത് ഹൗസിൽ ടി.കെ.സലീം(27) എന്നിവരാണ് അറസ്റ്റിലായത്.Kannurvarthakal.com
ജൂൺ 30ന് മുഴപ്പിലങ്ങാട് കുളം ബസാറിൽ തട്ട്കട നടത്തുന്ന അബ്ദുറഹ്മാനെയാണ്(55) മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗസംഘം ആക്രമിച്ചത്. ചെങ്കല്ലും വടിയും ഉപയോഗിച്ച് തലക്കും കൈക്കും കാലിനും ഗുരുതരമായി പരിക്കേൽപിക്കുകയായിരുന്നു. മുൻവൈരാഗ്യം തീർക്കാൻ അയൽവാസിയായ ബഷീർ(അവിൽ) എന്നയാളാണ് സംഘത്തിന് കൊട്ടേഷൻ നൽകിയതെന്ന് പോലീസ് പറഞ്ഞു. Kannurvarthakal.com ബഷീർ അടക്കം ആറുപേരാണ് പ്രതികൾ. ഡിവൈ.എസ്.പി പി.പി സദാനന്ദന്റെ പ്രത്യേക നിർദ്ദേശപ്രകാരം തിങ്കളാഴ്ച രാത്രി പത്തോടെയാണ് ഇരുവരെയും എടക്കാട് എസ്.ഐ മഹേഷ് കണ്ടമ്പേ ത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.Kannurvarthakal.com എടക്കാട് സി.പി.ഒ കെ.ശ്രീജിത്ത്, എസ്.പി സ്ക്വാഡ് അംഗങ്ങളായ രാജീവൻ, മഹിജൻ, യോഗേഷ്, അനീഷ് തുടങ്ങിയവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.മറ്റു നാലു പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി എടക്കാട് എസ്.ഐ പറഞ്ഞു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു kannurvarthakal.com

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: