വൈദ്യുതി മുടങ്ങും

കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ കാടാച്ചിറ ശ്മശാനം ഭാഗം, ആശാരിക്കുന്ന് ട്രാൻസ്ഫോർമറിന്റെ കാടാച്ചിറ ഭാഗം, കരിപ്പച്ചാൽ ക്ഷേത്രപരിസരം എന്നീ ഭാഗങ്ങളിൽ ഒക്ടോബർ രണ്ട് ഞായർ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ കിത്താപുലം, പെരിങ്ങളായി, മുണ്ടേരിപീടിക, പുതിയറോഡ്, ശരവണമില്ല്, സി പി സ്റ്റോർ എന്നീ ഭാഗങ്ങളിൽ ഒക്ടോബർ രണ്ട് ഞായർ രാവിലെ 10 മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
മാടായി ഇലക്ട്രിക്കൽ സെക്ഷനിലെ ആർ സി ചർച്ച്, യാസീൻ പള്ളി, സി എസ് ഐ ചർച്ച്, വാടിക്കൽ, മാട്ടൂൽ അതിർത്തി എന്നിവിടങ്ങളിൽ ഒക്ടോബർ 2ന് രാവിലെ ഒമ്പത് മണിമുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.