ചുമട്ടുതൊഴിലാളിയെ സ്ഥാപനത്തിലെ ജീവനക്കാരൻ മർദ്ദിച്ചു

ആദൂർ: സ്ഥാപനത്തിലെ ജീവനക്കാരൻ ചുമട്ടുതൊഴിലാളിയെ മർദ്ദിച്ചതായി പരാതി.ബി എം.എസ്.തൊഴിലാളി സംഘത്തിലെ ചുമട്ട് തൊഴിലാളി അഡൂർ കുറത്തി മൂലയിലെ നാഗേഷിനെ (29)യാണ് മർദ്ദിച്ചത്.തൊഴിൽ വകുപ്പിൻ്റെ തിരിച്ചറിയൽ കാർഡില്ലാതെ അഡൂരിലെ എം.ജി.എച്ച് ഹാർഡ് വെയർ സ്ഥാപനത്തിൽ നിന്ന് ജീവനക്കാരൻ സാധനങ്ങൾ കയറ്റുന്നത് ചോദ്യം ചെയ്തിനാണ് സ്ഥാപനത്തിലെ ജീവനക്കാരൻ അച്ചു, ചുമട്ട് തൊഴിലാളിയെ അടിച്ച് പരിക്കേൽപിച്ചത്.പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.