ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കി അന്നപൂർണ.

ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കി അന്നപൂർണ.അന്നപൂർണയുടെ കണ്ണൂർ – വയനാട് ലഹരി വിരുദ്ധ ബോധവത്കരണ സന്ദേശ വാഹന പ്രചാരണ യാത്ര കണ്ണൂർ കോർപറേഷൻ മേയർ അഡ്വ.ടി.ഒ. മോഹനൻ ഫ്ലാഗ് ഓഫ് ചെയ്തു.

ലഹരി മുക്ത കേരളം എന്ന ലക്ഷ്യവുമായി അന്നപൂർണ ചാരിറ്റബിൾ ഫൗണ്ടേഷൻ കണ്ണൂർ സിറ്റി പോലീസുമായി സഹകരിച്ചു ആരംഭിച്ച ‘ജസ്റ്റ് സെ നോ’ ലഹരി വിരുദ്ധ ബോധവത്കരണ ക്യാമ്പയിനിന്റെ ഭാഗമായി ഗിവ് മോർ സൗജന്യ പുസ്തക വിതരണ പദ്ധതി കേരളത്തിലെ വിവിധ ജില്ലകളിലെ സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും വ്യാപിപ്പിക്കുന്നു.

ലഹരി വിരുദ്ധ പ്രചരണത്തിന് സ്പോർട്സ് മികച്ച ഉപാധിയാണെന്നും കേരള സർക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണ പദ്ധതിയായ വിമുക്തിയുടെ ബ്രാൻഡ് അംബാസിഡറായ പ്രശസ്ത ക്രിക്കറ്റ് താരം സച്ചിന്റെ ആത്മകഥ ‘പ്ലെയിങ് ഇറ്റ് മൈ വേ’ യുവതലമുറയ്ക്ക് പ്രചോദനമായതിനാലാണ് കേരളത്തിലെ നൂറു സ്കൂൾ – കോളേജുകളിലേക്ക് ‘അന്നപൂർണ ഗിവ് മോർ’ സൗജന്യ പുസ്തക വിതരണ പദ്ധതി വ്യാപിപ്പിക്കുന്നത് എന്ന് അന്നപൂർണ ചാരിറ്റബിൾ ഫൗണ്ടേഷൻ ചെയർമാൻ ജോഫിൻ ജെയിംസ് അറിയിച്ചു. 

ഒരു വർഷം നീണ്ടു നിൽക്കുന്ന ‘ജസ്റ്റ് സെ നോ’ ലഹരി വിരുദ്ധ ബോധവത്കരണ ക്യാമ്പയിനിന്റെ ഭാഗമായാണ് അന്നപൂർണ ഗിവ് മോർ പദ്ധതി ആവിഷ്ക്കരിച്ചതെന്നു അന്നപൂർണ ചാരിറ്റബിൾ ഫൗണ്ടേഷൻ രക്ഷാധികാരി മഹേഷ് ചന്ദ്ര ബാലിഗ അറിയിച്ചു.

ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കി അന്നപൂർണ ചാരിറ്റബിൾ ഫൗണ്ടേഷന്റെ ലഹരി വിരുദ്ധ ബോധവത്കരണ വാഹന പ്രചാരണ യാത്ര വയനാട് ജില്ലയിൽ പര്യടനം നടത്തുമെന്ന് ജോഫിൻ ജെയിംസ് അറിയിച്ചു. വാഹന പ്രചാരണ യാത്ര കണ്ണൂർ കോർപറേഷൻ മേയർ ശ്രീ.അഡ്വ. ടി.ഒ.മോഹനൻ ഫ്ലാഗ് ഓഫ് ചെയ്തു. ലഹരിക്കെതിരെ പോരാട്ടത്തിൽ ജോഫിൻ ജയിംസിന്റെ നേതൃത്വത്തിൽ അന്നപൂർണ ചാരിറ്റബിൾ ഫൗണ്ടേഷൻ സ്തുത്യർഹമായ സേവനമാണ് കാഴ്ച വെക്കുന്നത് എന്ന് മേയർ ടി ഒ മോഹനൻ അഭിപ്രായപ്പെട്ടു. ലഹരിക്കെതിരെ കണ്ണൂർ കോർപറേഷൻ ശക്തമായ നടപടിയാണ് സ്വീകരിക്കുന്നതെന്ന് ഫ്ലാഗ് ഓഫ് നിർവഹിച്ചു കൊണ്ട് മേയർ അറിയിച്ചു. ഇത്തവണ കണ്ണൂർ ദസറയുടെ മുദ്രാവാക്യം കളറാക്കാം ദസറ – കളയാം ലഹരി കറ എന്നാണെന്നും ലഹരിക്കെതിരെ പൊതുജനങ്ങളുടെ കൂട്ടായ പ്രവർത്തനം ഉണ്ടാകണമെന്നും മേയർ ആഹ്വാനം ചെയ്തു.

സുൽത്താൻ ബത്തേരി സെന്റ്. മേരീസ് കോളേജ്, സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്വിസ്, ചിത്ര രചന മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുമെന്നു ജോഫിൻ ജെയിംസ് അറിയിച്ചു.

മലങ്കര കത്തോലിക്ക ബത്തേരി രൂപത ബിഷപ്പും കേരള കാത്തോലിക് ബിഷപ്പ് കൗൺസിൽ (കെ.സി.ബി.സി) സെക്രട്ടറിയുമായ
ഡോ.റവ.ജോസഫ് മാർ തോമസുമായും അന്നപൂർണ സംഘം കൂടിക്കാഴ്ച നടത്തുന്നുണ്ട്.

ലഹരി വിരുദ്ധ ബോധവത്കരണ വാഹന പ്രചാരണ യാത്രയിൽ അന്നപൂർണ ചാരിറ്റബിൾ ഫൗണ്ടേഷൻ ചെയർമാൻ ജോഫിൻ ജെയിംസിനോടൊപ്പം ഗവ. ബ്രണ്ണൻ കോളേജ് റിട്ടയേർഡ് പ്രിൻസിപ്പൽ പ്രൊഫ. കെ.ഫൽഗുനൻ, റിട്ടയേർഡ് പോലീസ് സർക്കിൾ ഇൻസ്‌പെക്ടറും അന്നപൂർണ കോർ കമ്മിറ്റി അംഗവുമായ കെ.സുധാകരൻ, അന്നപൂർണ കോ-ഓർഡിനേറ്റർമാരായ അലൻ മാത്യു, വിനീഷ് എന്നിവർ അനുഗമിക്കുന്നുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: