റെഡിമെയ്ഡ് കടയിൽ മോഷണം

കണ്ണൂർ: റെഡിമെയ്ഡ് കട കുത്തിതുറന്ന് പണവും വസ്ത്രങ്ങളും കവർന്നു. കണ്ണൂർ പഴയ ബസ് സ്റ്റാൻ്റ് പരിസരത്തെ റിയൽ ഡ്രസ് ഫാഷൻ റെഡിമെയ്ഡ് ഷോപ്പിൻ്റെ ഷട്ടറിൻ്റെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാവ് മേശവലിപ്പിൽ സൂക്ഷിച്ച 10,000 രൂപയും 3000 രൂപ വിലവരുന്ന മൂന്ന് റെഡിമെയ്ഡ് ഷർട്ടും മോഷ്ടിച്ചു കടന്നു കളഞ്ഞു. ഷോപ്പ് ഉടമ അഞ്ചരക്കണ്ടി സ്വദേശി ഷക്കീറിൻ്റെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.