വി എം മൃദുലയുടെ ‘കുത്ത് വിരാമം ബിന്ദു’ പ്രകാശനം ചെയ്തു

8 / 100

വി എം മൃദുലയുടെ ‘കുത്ത് വിരാമം ബിന്ദു’ എന്ന കവിതാ സമാഹാരം പ്രകാശനം കണ്ണൂർ എ പി ജെ അബ്ദുൾ കലാം ലൈബ്രറി ആൻ്റ് റിസർച്ച് സെൻ്ററിൽ വച്ച് സീനിയർ ന്യൂസ് എഡിറ്റർ (ദേശാഭിമാനി) മനോഹരൻ മോറായി നിർവ്വഹിച്ചു. സംസ്ഥാനലൈബ്രറി കൗൺസിൽ അംഗം പി കെ ബൈജു ഏറ്റുവാങ്ങി. ലൈബ്രറി പ്രസിഡണ്ട് കെ ജയരാജൻ അധ്യക്ഷത വഹിച്ചു. കടമ്പൂർ പഞ്ചായത്ത്മുൻ പ്രസിഡണ്ട് കെ വി ജയരാജൻ പുസ്തക പരിചയം നടത്തി. മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫർ സി.സുനിൽകുമാർ, താലൂക്ക് ലൈബ്രറി കൗൺസിൽ സിക്രട്ടറി എം ബാലൻ മാസ്റ്റർ ജനുആയിച്ചാൻകണ്ടി, ആർ ഉല്ലാസ് ബാബു, രവി നമ്പ്രം ,സി രാജീവ് കുമാർ, എൻ കെ സുഗന്ധൻ എന്നിവർ സംസാരിച്ചു.എടക്കാട് സാഹിത്യവേദി അംഗമാണ് വി.എം മൃദുല

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: