എൻ. രാമകൃഷ്ണൻ മലബാറിൽ കോൺഗ്രസിന് ജനകീയ അടിത്തറ സൃഷ്ടിച്ച നേതാവ്;സതീശൻ പാച്ചേനി

ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ വാർത്തെടുക്കുന്നതിന് നേതൃത്വം നല്കി മലബാറിൽ ജനകീയ അടിത്തറ സൃഷ്ടിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച്, പ്രവർത്തന ശൈലി കൊണ്ട് കർമ്മമണ്ഡലത്തിൽ അതുല്യനായ നേതാവായിരുന്നു എൻ രാമകൃഷ്ണനെന്ന് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു.

മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എൻ. രാമകൃഷ്ണന്റെ എട്ടാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി പയ്യാമ്പലത്തെ സ്മൃതിമണ്ഡപത്തിൽ നടത്തിയ പുഷ്പാർച്ചനക്കും അനുസ്മരണ പരിപാടികൾക്കും നേതൃത്വം കൊടുത്ത് സംസാരിക്കുകയിരുന്നു പാച്ചേനി.

മഹിതമായ സംഘടനാ സ്ഥാനങ്ങൾ അലങ്കരിച്ചതിന് ശേഷം കേരളത്തിന്റെ

മന്ത്രിയായിരിക്കുമ്പോൾ തൊഴിലാളികൾക്കും പാവപ്പെട്ടവർക്കും വേണ്ടി പദ്ധതികൾ ആവിഷ്കരിക്കുകയും സാധാരണക്കാരുടെ പ്രയാസങ്ങൾ പരിഹരിക്കുന്നതിനുവേണ്ടി നിഷ്കാമകർമ്മിയായി

കഷ്ടപ്പെടുകയും ചെയ്ത് പാർട്ടിയെ അളവറ്റ് സ്നേഹിച്ച ഗുരുതുല്യനായ നേതാവായിരുന്നു എൻ. രാമകൃഷ്ണനെന്നും സതീശൻ പാച്ചേനി അനുസ്മരിച്ചു.

ചടങ്ങിൽ കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ മാർട്ടിൻ ജോർജ്, വി.എ നാരായണൻ, അഡ്വ. സോണി സെബാസ്റ്റ്യൻ, സജീവ് മാറോളി , എം.പി മുരളി,കെ.പ്രമോദ്, ഡപ്യൂട്ടി മേയർ പി.കെ.രാഗേഷ്, സുരേഷ് ബാബു എളയാവൂർ, എം.പി വേലായുധൻ,പി.മാധവൻ മാസ്റ്റർ,ടി.ജയകൃഷ്ണൻ, അജിത് മാട്ടൂൽ,സി.വി സന്തോഷ്, രാജീവൻ എളയാവൂർ, റിജിൽ മാക്കുറ്റി,പി.മുഹമ്മദ് ഷമ്മാസ്,വസന്ത് പള്ളിയാംമൂല, കല്ലിക്കോടൻ രാഗേഷ്. കാപ്പാടൻ ശശിധരൻ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: