നീന്തൽ പരിശിലനവും ബോധ വൽക്കരണവും നാളെ മയ്യിൽ കണ്ടക്കൈ കടവിൽ

കമ്പിൽ: SKSSF കമ്പിൽ മേഖല വിഖായ കമ്മിറ്റി സംഘടിപ്പിക്കുന്ന ജല അപകട രക്ഷാ പരിശീലനവും, നീന്തൽ പരിശീലനവും, ബോധവൽക്കരണവും നാളെ വൈകുന്നേരം 3 മണിക്ക് മയ്യിൽ കണ്ടക്കൈ കടവിൽ വെച്ച് നടക്കും. പരിപാടി മേഖല പ്രസിഡണ്ട് സുബൈർ ദാരിമിയുടെ അധ്യക്ഷതയിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ബാലൻ ഉദ്ഘാടനം ചെയ്യും. SKSSF ജില്ലാ പ്രസിഡണ്ട്: ബഷീർ ഫൈസി മാണിയൂർ മുഖ്യാതിഥിയാവും.സുഹൈൽ.പി.പി, ശ്രീധരൻ എം.പി, മനോഹരൻ, റഹ്മത്തുള്ള മൗലവി പുല്ലൂപ്പി, നിയാസ് അസ് അദി എന്നിവർ പങ്കെടുക്കും. നീന്തൽ,ജല അപകട രക്ഷാ പരിശീലനത്തിനും, ബോധവൽക്കരണത്തിനും പ്രശസ്ത നീന്തൽ വിദഗ്ധൻ ചാൾസൻ ഏഴിമല നേതൃത്വം നൽകും. അൻസാർ പാവന്നൂർ സ്വാഗതവും, ജുനൈദ് കണ്ടക്കൈ നന്ദിയും പറയും.നീന്തൽ പരിശീലനത്തിനും, ജല അപകട രക്ഷ പ്രവർത്തനത്തെ കുറിച്ചും പഠിക്കാൻ താല്പര്യമുള്ള എല്ലാവർക്കും പരിപാടിപടിയിൽ പങ്കെടുക്കാം എന്ന് സംഘാടകർ അറിയിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: