ഒക്ടോബർ ഒന്ന് ദേശീയ രക്ത ദാന ദിനം; കണ്ണൂർ ജില്ലയിൽ ബ്ലഡ്‌ ഡോണേഴ്സ് കേരള (ബി.ഡി.കെ) അഞ്ചു താലൂക്കിലായി സമുചിതമായി ആചരിച്ചു

ഒക്ടോബർ ഒന്നിന്റെ ദേശീയ രക്ത ദാന ദിനാചരണം കണ്ണൂർ ജില്ലയിൽ ബ്ലഡ്‌ ഡോണേഴ്സ് കേരള (ബി.ഡി.കെ) അഞ്ചു താലൂക്കിലായി സമുചിതമായി ആചരിച്ചു
കണ്ണൂർ താലൂക്കിൽ നടന്ന ബോധവൽക്കരണ റാലി ബഹുമാനപ്പെട്ട ഡി എം ഒ ഡോ. നാരായണ നായക് ഫ്ലാഗ് ഓഫ്‌ ചെയിതു കോളേജ് ഓഫ് കോമേഴ്‌സ്, കൈരളി കോളേജ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും ബി ഡി കെ പ്രവർത്തകരും പങ്കെടുത്തു തുടർന്ന് കോളേജ് ഓഫ് കോമേഴ്‌സ്ൽ നടന്ന ദിനാചരണ പരിപാടിയുടെ ഉത്ഘാടനം ബഹു മേയർ ശ്രീമതി സുമ ബാലകൃഷ്ണൻ നിർവഹിച്ചു
കോളേജ് ഓഫ് കോമേഴ്‌സ് വൈസ് പ്രിൻസിപ്പൽ ശ്രീ. മാധവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു ഡോക്ടർ സുൾഫിക്കർ അലി രക്തദാന ദിന സന്ദേശം നൽകി ശ്രീ. വിനോദ് കുമാർ ബോധവൽകരണ ക്ലാസ്സ്‌ എടുത്തു ബ്ലഡ്‌ ഡോണേഴ്സ് കേരള ജില്ല ജനറൽ സെക്രട്ടറി സജിത്ത് വി പി, ബ്ലഡ്‌ ഡോണേഴ്സ് കേരള കണ്ണൂർ താലൂക് പ്രസിഡന്റ്‌ മുബാരിസ്, നിർമാല്യം യുവജന വേദി പ്രസിഡന്റ്‌ ദിപൻ എം പ്രേമൻ, കൈരളി കോളേജ് സ്റ്റുഡന്റസ് കോ ഓർഡിനേറ്റർ സഹദ് എന്നിവർ സംസാരിച്ചു
ബ്ലഡ്‌ ഡോണേഴ്സ് കേരള കണ്ണൂർ താലൂക്ക് ജനറൽ സെക്രട്ടറി സ്വരൂപ്‌ കേശവൻ സ്വാഗതവും താലൂക് ട്രഷറർ നദീർ കാർക്കോടൻ നന്ദിയും പറഞ്ഞു ജയദേവൻ, മുഹമ്മദ്‌ ഖലക്ക്, സമജ്, മനോജ്‌ കൊമ്പൻ റയീസ്, ഷബീർ, റിയാസ്, സുജിത് കുമാർ മുതലായവർ നേത്രത്വം നൽകി
കോളേജ് ഓഫ് കോമേഴ്‌സ്ന്റെയും കൈരളി കോളേജ്ന്റെ സഹകരണത്തോടെയാണ് റാലിയും പരിപാടികളും സംഘടിപ്പിച്ചത്ബ്ലഡ്‌ ഡോണേഴ്സ് കേരള ഇരിട്ടി താലൂക്, മിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌, മട്ടന്നൂർ എച് എസ് എസ് എൻ എസ് എസ് യൂണിറ്റ്, ജനമൈത്രി പോലീസ് മട്ടന്നൂർ, അമ്മ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ, ഡോൺ ബോസ്കോ കോളേജ് എൻ എസ് എസ് യൂണിറ്റ്,
ശ്രീ ബുദ്ധ സാംസ്‌കാരിക യാത്ര സമിതി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ മട്ടന്നൂരിൽ സംഘടിപ്പിച്ച രക്ത ദാന സന്ദേശ യാത്രയിൽ എൻ എസ് എസ് വോളന്റീർസ്, ബി ഡി കെ പ്രവർത്തകർ, മിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ പ്രവർത്തകർ, അമ്മ പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തകർ പങ്കെടുത്തു മട്ടന്നൂർ എച് എസ് എസ് ൽ നിന്നും ആരംഭിച്ച റാലി മട്ടന്നൂരിൽ ബസ്സ്റ്റാൻഡിൽ സമാപിച്ചുബ്ലഡ്‌ ഡോണേഴ്സ് കേരള പയ്യന്നൂർ താലൂക് കമ്മിറ്റി പയ്യന്നൂർ സഹകരണ ആശുപത്രി ബ്ലഡ്‌ ബാങ്കിൽ സന്നദ്ധ രക്ത ദാനം സംഘടിപ്പിച്ചു ക്യാമ്പിൽ നിരവധി പേർ രക്ത ദാനം നടത്തി ബ്ലഡ്‌ ഡോണേഴ്സ് കേരള സംസ്ഥാന സെക്രട്ടറി ഉണ്ണി പുത്തൂർ, ജി സി സി കോ ഓർഡിനേറ്റർ എം എസ് കോയിപ്ര, താലൂക് പ്രസിഡന്റ്‌ ഇബ്രാഹിം, സെക്രട്ടറി അശ്വിൻ, ദിനൂപ്, അനിൽ, ഡോക്ടർ ബിജു, അശോകൻ, നിഖിൽ, വിഷ്ണു എന്നിവർ നേതൃത്വം നൽകി പയ്യന്നൂർ സഹകരണ ആശുപത്രിയിൽ ആരംഭിച്ച ബ്ലഡ്‌ ബാങ്കിന്റെ 5 മത് വാർഷിക ദിനത്തിനോടനുബന്ധിച്ചു ഏർപ്പെടുത്തിയ ആദരവ് ബി ഡി കെ പയ്യനൂർ താലൂക്ന് ലഭിച്ചുതളിപ്പറമ്പ് താലൂക് ബ്ലഡ്‌ ഡോണേഴ്സ് കേരള അൽ മഖർ നാടുകാണിയിൽ സംഘടിപ്പിച്ച സൗജന്യ രക്ത ഗ്രൂപ്പിന് നിർണ്ണയ ക്യാമ്പിന് ബിഡികെ തളിപ്പറമ്പ് താലൂക് പ്രസിഡന്റ്‌ iibനിയാസ് മലബാർ, സെക്രട്ടറി സൽമാൻ, സനൽ, അഗസ്ത്യ, റഷീദ് നാണിച്ചേരി, എന്നിവർ നേതൃത്വം നൽകി
സർ സായിദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യിൽ നടന്ന ബോധവത്കരണ ക്ലാസ്സ്‌ സർ സയിദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രിൻസിപ്പൽ എം കെ സാഹിർ ഉത്ഘാടനം ചെയിതു ബ്ലഡ്‌ ഡോണേഴ്സ് കേരള സംസ്ഥാന സെക്രട്ടറി ഉണ്ണി പുത്തൂർ ബോധവത്കരണ ക്ലാസ്സ്‌ നടത്തി ആബിദ അധ്യക്ഷത വഹിച്ചു ഫാത്തിമ സ്വാഗതവും മുഹ്സിന നന്ദിയും പറഞ്ഞു ഫാഹിം മന്ന, സഹൽ, ഇബ്രാഹിം എന്നിവർ സംസാരിച്ചു
എം എം നോളെഡ്ജ് ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ എസ് എസ് യൂണിറ്റ് ന്റെ സഹകരണത്തോടെ ബ്ലഡ്‌ ഡോണേഴ്സ് കേരള തളിപ്പറമ്പ് താലൂക്ക് സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ്സ്‌ ബ്ലഡ്‌ ഡോണേഴ്സ് കേരള കണ്ണൂർ ജില്ലാ സെക്രട്ടറി സമീർ മുതുകുറ്റി ഉത്ഘാടനം നിർവഹിച്ചു സാബിത്, ഇത്ബാൻ എന്നിവർ സംസാരിച്ചുതലശേരി താലൂക് ബ്ലഡ്‌ ഡോണേഴ്സ് കേരള സംഘടിപ്പിച്ച രക്ത ദാന സന്ദേശ യാത്ര മാഹി വാക് വേയിൽ ബഹു. റീജിണൽ അഡ്മിനിസ്ട്രേറ്റർ അമൻ ശർമ ഫ്ലാഗ് ഓഫ്‌ ചെയിതു യാത്ര മാഹി മൈതാനിയിൽ സമാപിച്ചു ബിഡികെ ജില്ലാ വൈസ് പ്രസിഡന്റ്‌ സമീർ പെരിങ്ങാടി, തലശ്ശേരി താലൂക് പ്രസിഡന്റ്‌ റിയാസ്, ജനറൽ സെക്രട്ടറി നിജിൽ, സഫീർ പാനൂർ , അര്ബാസ്, കാർത്തു എന്നിവർ നേതൃത്വ നൽകി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: