സ്വര്‍ണ്ണവില ഇടിഞ്ഞു

കൊച്ചി: ഉപഭോക്താക്കള്‍ക്ക് ആശ്വാസം പകര്‍ന്ന് സ്വര്‍ണ്ണവില ഇടിഞ്ഞു. പവന് 400 രൂപയാണ് ചൊവ്വാഴ്ച്ച ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സ്വര്‍ണ്ണവില പവന് 27,520 രൂപയായി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 3,440 രൂപയായി. ഒരു മാസത്തിനിടെ ഏറ്റവും കുറഞ്ഞ വിലയാണിത്.
സെപ്റ്റംബര്‍ നാലിന് സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡിലെത്തിയിരുന്നു. 29,120 രൂപയായിരുന്നു അന്നത്തെ വില. പിന്നീട് തുടര്‍ച്ചയായി ഇടിഞ്ഞ സ്വര്‍ണ്ണവില സെപ്റ്റംബര്‍ 20ന് 27,680 രൂപയിലെത്തിയിരുന്നു.
നിക്ഷേപകര്‍ വിറ്റ് ലാഭമെടുത്തതും ആഗോള ഓഹരി സൂചികകള്‍ നേട്ടമുണ്ടാക്കിയതുമാണ് സ്വര്‍ണവില കുറയാനിടയാക്കിയത്. ആഗോള വിപണിയില്‍ രണ്ടുമാസത്തെ താഴ്ന്ന നിലവാരത്തിലാണ് സ്വര്‍ണവില. തിങ്കളാഴ്ചമാത്രം 1.6 ശതമാനമാണ് വിലയിടിഞ്ഞത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: