ലാ​വ്‌​ലി​ന്‍ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രീം കോ​ട​തി മാ​റ്റി

എ​സ്‌എ​ന്‍​സി ലാ​വ്‌​ലി​ന്‍ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രീം കോ​ട​തി മാ​റ്റി​വ​ച്ചു. ര​ണ്ടാ​ഴ്ച​ത്തേ​ക്കാ​ണ് കേ​സ് മാ​റ്റി​വ​ച്ചി​രി​ക്കു​ന്ന​ത്. ജ​സ്റ്റി​സ് എ​ന്‍.​വി. ര​മ​ണ അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ‌ ബെ​ഞ്ചാ​ണ് ഇ​ന്ന് കേ​സ് പ​രി​ഗ​ണി​ച്ച​ത്.കേ​സി​ല്‍ പി​ണ​റാ​യി വി​ജ​യ​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രാ​യി സി​ബി​ഐ​യാ​ണ് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കേ​സ് മാ​റ്റി​വ​യ്ക്കു​ന്ന​തി​ല്‍ എ​തി​ര്‍​പ്പി​ല്ലെ​ന്ന് സി​ബി​ഐ അ​ഭി​ഭാ​ഷ​ക​ന്‍ അ​റി​യി​ച്ചു. കേ​സി​ല്‍ വ്യ​ക്തി​ക​ളെ ക​ക്ഷി​ചേ​ര്‍​ക്കാ​ന്‍ അ​നു​വ​ദി​ക്ക​രു​തെ​ന്ന് പി​ണ​റാ​യി​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ക്രൈം ​ന​ന്ദ​കു​മാ​റി​ന്‍റെ അ​പേ​ക്ഷ​യാ​ണ് എ​തി​ര്‍​ത്ത​ത്.പി​ണ​റാ​യി വി​ജ​യ​ന്‍, മു​ന്‍ ഊ​ര്‍​ജ​സെ​ക്ര​ട്ട​റി കെ. ​മോ​ഹ​ന​ച​ന്ദ്ര​ന്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ. ​ഫ്രാ​ന്‍​സി​സ് എ​ന്നി​വ​രെ കു​റ്റ​വി​മു​ക്ത​രാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ​യാ​ണ് സി​ബി​ഐ സു​പ്രീം കോ​ട​തി​യെ സ​മീ​ച്ച​ത്. പ്ര​തി​പ്പ​ട്ടി​ക​യി​ലു​ള്ള എ​ല്ലാ​വ​രേ​യും വി​ചാ​ര​ണ ചെ​യ്യ​ണ​മെ​ന്നാ​ണ് സി​ബി​ഐ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.പി​ണ​റാ​യി വി​ജ​യ​ന്‍ അ​ഴി​മ​തി​ക്കു​ള്ള ഗൂ​ഡാ​ലോ​ച​ന​യി​ല്‍ പ​ങ്കാ​ളി​യാ​ണെ​ന്നും ഇ​തി​ന് കൃ​ത്യ​മാ​യ തെ​ളി​വു​ണ്ടെ​ന്നും സി​ബി​ഐ ആ​രോ​പി​ക്കു​ന്നു. കു​റ്റ​പ​ത്ര​ത്തി​ല്‍ നി​ന്ന് പി​ണ​റാ​യി ഉ​ള്‍​പ്പ​ടെ​യു​ള്ള പ്ര​തി​ക​ളെ ഹൈ​ക്കോ​ട​തി ഒ​ഴി​വാ​ക്കി​യ​ത് വ​സ്തു​ത​ക​ള്‍ പ​രി​ശോ​ധി​ക്കാ​തെ​യാ​ണെ​ന്നും വി​ധി റ​ദ്ദാ​ക്ക​ണ​മെ​ന്നും സി​ബി​ഐ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: