സാംസങിന്‍റ മടക്കാവുന്ന ഫോണ്‍ ഇന്ത്യയില്‍; വില 1,64,999 രൂപ

നിരവധി കാലതാമസങ്ങള്‍ക്ക് ശേഷം സാംസങ്ങിന്‍െറ മടക്കാവുന്ന ഫോണ്‍ ഗാലക്​സി ഫോള്‍ഡ്​ ഇന്ത്യയിലെത്തി. 1,64,999 രൂപയാണ് ഇന്ത്യയിലെ വില. ഇന്ത്യയില്‍ വില്‍ക്കുന്ന ആദ്യത്തെ മടക്കുന്ന സ്മാര്‍ട്ട്‌ഫോണാണിത്.
കഴിഞ്ഞ ​ഫെബ്രുവരിയിലായിരുന്നു ഗാലക്​സി ഫോള്‍ഡ്​ ആഗോള വിപണിയിലെത്തിയത്. ഏപ്രിലില്‍ ഫോണ്‍ ചില ഉപഭോക്​താകള്‍ക്ക്​ കൈമാറിയെങ്കിലും ഹാര്‍ഡ്​വെയര്‍ തകരാറുകള്‍ കണ്ടെത്തിയതോടെ വിപണിയില്‍ നിന്ന്​ പിന്‍വലിക്കുകയായിരുന്നു.
കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളോട്​ കൂടിയാണ്​ ഗാലക്​സി ഫോള്‍ഡ്​ വീണ്ടും വിപണിയിലെത്തിയിരിക്കുന്നത്. ഫോണിന്​ സുരക്ഷ നല്‍കുന്ന പ്രത്യേക ലെയറിന്‍െറ നീളം പുതിയ ഫോണില്‍ സാംസങ്​ വര്‍ധിപ്പിച്ചിട്ടുണ്ട്​. പ്രൊട്ടക്​ടീവ്​ കാപ്പുകളുടെ ദൃഢതയും കൂട്ടി. ഈ രീതിയില്‍ ഫോണിന്​ അധിക സുരക്ഷ നല്‍കുന്ന ഘടകങ്ങളാണ്​ ഫോണില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്​.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: