‘ചതി’ക്കുഴികൾ അടയുന്നു; ദേശീയപാതയിൽ യാത്രാക്ലേശം അനുഭവിച്ചവർക്ക്‌ ഇനി ആശ്വസിക്കാം

കണ്ണൂർ: ദേശീയപാതയിൽ യാത്രാക്ലേശം അനുഭവിച്ചവർക്ക്‌ ഇനി ആശ്വസിക്കാം. ദേശീയപാതയിലെ കുഴിയടക്കൽ അവസാനഘട്ടത്തിലേക്ക്‌. മഴ ചതിച്ചില്ലെങ്കിൽ രണ്ടാഴ്‌ചക്കകം ‘ചതി’ക്കുഴികൾ പൂർണമായും നികത്തും. കുഴിയടച്ച കാലിക്കടവിൽ ചൊവ്വാഴ്‌ച മുതൽ ടാറിങ് ആരംഭിക്കും. ഏഴിലോട്‌ കുഴിയടച്ച ഭാഗങ്ങളിലും ടാർ ചെയ്യും. പയ്യന്നൂർ കോത്തായിമുക്കിലും ബുധനാഴ്‌ചമുതൽ കുഴിയടച്ചുതുടങ്ങും.
ഇതിന്‌ ശേഷമാവും ടാറിങ്‌. മുഴപ്പിലങ്ങാട്‌, എടക്കാട്‌ ഭാഗങ്ങളിൽ കുഴിയടക്കൽ ആരംഭിച്ചിട്ടുണ്ട്‌. ധർമടം മീത്തലെപീടികയിലെ വെള്ളംനിറഞ്ഞ കുഴിയും അടുത്ത ദിവസം അടക്കും.
99 റോഡുകളുടെ പ്രവൃത്തിക്ക്‌ അനുമതി
ജില്ലയിൽ 99 പൊതുമരാമത്ത്‌ റോഡുകളുടെ പ്രവൃത്തിക്ക്‌ അനുമതി.
കാലവർഷത്തിൽ തകർന്നതും കുഴികൾ നിറഞ്ഞതുമായ റോഡുകൾ നന്നാക്കുന്ന പ്രവൃത്തി ഉടൻ ആരംഭിക്കും.
ഒരുമാസംകൊണ്ട്‌ പണി തീർക്കണമെന്ന മന്ത്രിയുടെ നിർദേശം ഉള്ളതിനാൽ ഭരണപരവും സാങ്കേതികവുമായ നടപടികൾ അതിവേഗം പൂർത്തിയാക്കുകയാണ്‌.
ടെൻഡർ ഉൾപ്പെടെയുള്ള നടപടികളിലേക്ക്‌ കടന്നതായി പൊതുമരാമത്ത്‌ എക്‌സിക്യുട്ടീവ്‌ എൻജിനിയർ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: